അങ്കാറയില്‍ വന്‍ കാര്‍ബോംബ് സ്‌ഫോടനം; 34 മരണം; 125 പേര്‍ക്ക് പരുക്ക്

അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലുണ്ടായ സ്‌ഫോടനത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകിട്ട് സെന്‍ട്രല്‍ ഗുവെന്‍ പാര്‍ക്കിനടുത്തായിരുന്നു സ്‌ഫോടനമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തില്‍ 70ഓളം പേര്‍ക്ക് പരുക്കേറ്റു.

സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അഗ്‌നിക്കിരയായി. 27 പേരുടെ മരണം സ്ഥിരീകരിച്ചെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അങ്കാറ ഗവര്‍ണര്‍ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

മൂന്നാഴ്ച മുമ്പ് അങ്കാറയില്‍ സൈനികരുമായി പോയ ബസിനുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു. കുര്‍ദ് വിമത ഗ്രൂപ്പായിരുന്നു സംഭവത്തിന് പിന്നില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News