പിസി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി; രാജി സ്പീക്കര്‍ പരിഗണിക്കണമായിരുന്നു; ശക്തന്‍ രാജി വയ്ക്കണമെന്ന് ജോര്‍ജ്

കൊച്ചി: പിസി ജോര്‍ജിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. യോഗ്യനാക്കുന്നതിന് തലേദിവസം ജോര്‍ജ് സമര്‍പ്പിച്ച രാജി സ്പീക്കര്‍ പരിഗണിക്കണമായിരുന്നു. ജോര്‍ജിന്റെ ഭാഗം കേള്‍ക്കാന്‍ സ്പീക്കര്‍ തയ്യാറായിട്ടില്ല. ജോര്‍ജ് സ്വമേധയ രാജിവച്ചത് സ്പീക്കര്‍ പരിഗണിച്ചില്ലെന്നും ഇത് വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അയോഗ്യനാക്കിയ നടപടി സ്പീക്കര്‍ക്ക് സൗകര്യപൂര്‍വം പുനപരിശോധിക്കാമെന്നും കോടതി അറിയിച്ചു. അയോഗ്യനാക്കിയതിനെതിരെ ജോര്‍ജ് നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കൂറുമാറ്റ നിരോധന നിയമ പ്രകാരം ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ പരാതിയിലാണ് ജോര്‍ജിനെതിരെ നടപടിയെടുത്തത്. കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി വിജയിച്ച ജോര്‍ജ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ചുവെന്നായിരുന്നു പരാതി.

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ രാജി വയ്ക്കണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചട്ടുകമായാണ് സ്പീക്കര്‍ പ്രവര്‍ത്തിച്ചത്. നിയമം സത്യത്തിന്റെ വഴിക്കാണെന്ന് സ്പീക്കര്‍ മനസിലാക്കണമെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News