‘നേരം’ ഫെയിം സായി പ്രശാന്ത് ആത്മഹത്യ ചെയ്തു

ചെന്നൈ: പ്രമുഖ തമിഴ് സിനിമാ-സീരിയല്‍ താരം സായ് പ്രശാന്ത് ആത്മഹത്യ ചെയ്തു. ചെന്നൈ ഗംഗാനഗറിലെ വീട്ടില്‍ ഇന്നലെയാണ് സായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. മൃതദേഹം കില്‍പൗക് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആദ്യ ഭാര്യയുമായി വിവാഹമോചനം നേടി, മൂന്ന് മാസം മുന്‍പാണ് സായ് രണ്ടാമത് വിവാഹിതനായത്. തെഗിഡി, വടക്കറി തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള സായ് നിരവധി സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോ ജോക്കിയായാണ് സായ് കരിയര്‍ ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News