ദോഹയില്‍ റോഡിലിറങ്ങിയ കടുവ ബിജു മേനോനൊപ്പം അഭിനയിക്കാനെത്തിയത്; ഖത്തര്‍ പൊലീസിന്റെ നിയമനടപടികളില്‍ കുടുങ്ങി വികെ പ്രകാശും സംഘവും

ദോഹയില്‍ തിരക്കേറിയ റോഡിലിറങ്ങി യാത്രക്കാരെ പരിഭ്രാന്തരാക്കിയ കടുവയെ, മലയാള സിനിമയില്‍ അഭിനയിപ്പിക്കാന്‍ കൊണ്ടുവന്നതാണെന്ന് അണിയറപ്രവര്‍ത്തകര്‍. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘മരുഭൂമിയിലെ ആന’ എന്ന ബിജു മേനോന്‍ ചിത്രത്തിന് വേണ്ടിയാണ് കടുവയെ കൊണ്ടുവന്നത്. ചിത്രീകരണത്തിനായി കൊണ്ടു പോകുന്നതിനിടെ കടുവ വാഹനത്തില്‍ നിന്ന് പുറത്ത് ചാടുകയായിരുന്നു.

പ്രത്യേക മൂടിയുള്ള വാഹനത്തിലാണ് കടുവയെ കൊണ്ടു വന്നത്. എന്നാല്‍ എക്‌സ്പ്രസ് വേയില്‍ എത്തിയപ്പോള്‍ മൂടി തുറന്ന് പോവുകയായിരുന്നു. ആ സമയം കടുവ റോഡിലേക്ക് ചാടുകയായിരുന്നുവെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. കടുവയെ ചങ്ങലയില്‍ പിടിച്ച് കൊണ്ട് ബിജുമേനോന്‍ നടന്നു വരുന്നതാണ് സിനിമയിലെ രംഗം.

റോഡിലിറങ്ങിയ കടുവയുടെ ദ്യശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചിത്രീകരണത്തിന്റെ ഭാഗമായി കൊണ്ടുവന്നതാണെന്ന് വ്യക്തമായി. സംഭവത്തെ തുടര്‍ന്ന് വന്‍തുക പിഴയായി കെട്ടിവയ്‌ക്കേണ്ടി വന്നുവെന്നും നിയമനടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News