ഉദുമല്‍പേട്ടയില്‍ ദളിത് യുവാവിനെ പട്ടാപ്പകല്‍ റോഡില്‍ വെട്ടിക്കൊന്നത് ദുരഭിമാനക്കൊല; യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്ത യുവതിക്കു ഗുരുതര പരുക്ക്; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കാണാം

ഉദുമല്‍പേട്ട: ഉദുമല്‍പേട്ടയില്‍ ഭാര്യയോടൊപ്പം റോഡ് കുറുകെ കടക്കുകയായിരുന്ന യുവാവിനെ വെട്ടിക്കൊന്നത് ദുരഭിമാനക്കൊലയെന്നു പൊലീസ് നിഗമനം. ഉയര്‍ന്ന വിഭാഗക്കാരിയായ പത്തൊമ്പതുകാരിയെ പ്രണയിച്ചു വിവാഹം ചെയ്ത കുമരലിംഗം സ്വദേശി ശങ്കറാ(22)ണ് മരിച്ചത്. ഭാര്യ പഴനി സ്വദേശി കൗസല്യ(19)യുടെ നിലഗുരുതരമായി തുടരുന്നു. കോയമ്പത്തൂരിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ശങ്കര്‍ മരിച്ചത്. കൗസല്യയുടെ വീട്ടുകാര്‍ ഏര്‍പ്പാടാക്കിയ വാടക ഗുണ്ടകളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരെയും ആക്രമിക്കുന്ന ദൃശ്യങ്ങളില്‍ കൊലപാതകകികളെക്കുറിച്ചു വ്യക്തമായിട്ടുണ്ട്.

dalit-murder

ശങ്കറും കൗസല്യയും (വിവാഹവേളയിലെ ചിത്രം)

ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു മുന്നില്‍വച്ച് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നു പേര്‍ റോഡില്‍ നടുവിലെ മീഡിയനില്‍ നില്‍ക്കുകയായിരുന്ന ശങ്കറിനെയും കൗസല്യയെയും തുരുതുരാ വെട്ടുകയായിരുന്നു. റോഡില്‍ വീണ ശങ്കറിനെ വീണ്ടും വെട്ടിയ ശേഷം സംഘം ബൈക്കില്‍ പഴനിയിലേക്കു പോയി. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ ശങ്കറിനെ കോയമ്പത്തൂരിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. യാത്രാമധ്യേ മരണം സംഭവിച്ചു. കൗസല്യയുടെ നിലയും ഗുരുതരമാണ്.

ശങ്കര്‍ പൊള്ളാച്ചിയിലെ എഞ്ചിനിയറിങ്ങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് . എട്ടുമാസം മുന്‍പ് വിദ്യാര്‍ഥിനിയായ കൗസല്യയെ പ്രണയിച്ച് വിവാഹം ചെയ്തിരുന്നു. കൗസല്യയുടെ വീട്ടുകാര്‍ വിവാഹത്തിന് എതിര്‍ത്തിരൂന്നൂ
വിവാഹശേഷം കുമരലിംഗത്തുള്ള ശങ്കറിന്റെ വീട്ടിലായിരുന്നൂ ഇരുവരൂം താമസിച്ചിരുന്നത്. ഉദുമലപേട്ട മാര്‍ക്കറ്റില്‍ എത്തി വീട്ടു സാധനങ്ങള്‍ വാങ്ങിയശേഷം ബസ് സ്റ്റാന്റിലേക്ക് വരൂന്നതിനായി റോഡു മുറിച്ചു കടക്കാന്‍ നില്‍ക്കൂമ്പോഴാണ് ഇരുവര്‍ക്കും വെട്ടേറ്റത്.
പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

വിവാഹശേഷം വീട്ടിലേക്കു മടങ്ങിവന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നു കൗസല്യയെ പിതാവു നിരവധി തവണ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. കുറച്ചു മാസം മുമ്പു തന്റെ ജീവനു ഭീഷണിയുണ്ടെന്നു കാട്ടി കൗസല്യ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ശങ്കറിന്റെ ജൂണിയറാണ് കൗസല്യ. കോളജില്‍വച്ചുള്ള പ്രണയം പുറത്തറിഞ്ഞതോടെ കൗസല്യയുടെ പഠനം വീട്ടുകാര്‍ നിര്‍ത്തിയിരുന്നു. തുടര്‍ന്ന് ഉദുമല്‍പേട്ടയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് എട്ടുമാസം മുമ്പ് ഇരുവരും വിവാഹിതരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News