മദ്യരാജാവിന് പിന്തുണയുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍; വിജയ് മല്യ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് അറ്റോര്‍ണി ജനറല്‍; അഭിഭാഷകന്‍ ഹാജരായാല്‍ മതിയെന്ന് നിര്‍ദ്ദേശം

ദില്ലി: കടത്തില്‍ മുങ്ങി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യക്ക് പിന്തുണയുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതി മുമ്പാകെ വിജയ് മല്യ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്ത്തഗി. മല്യക്ക് വേണ്ടി അഭിഭാഷകന്‍ ഹാജരായാല്‍ മതിയെന്നും അറ്റോര്‍ജി ജനറല്‍ വ്യക്തമാക്കി.

9000 കോടി രൂപ വായ്പ കുടിശിക വരുത്തിയ വിജയ് മല്യ സുപ്രീംകോടതി മുമ്പാകെ നേരിച്ച് ഹാജരേകണ്ടതില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ മുഖാന്തരവും രാജ്യസഭാ എംപി ഔദ്യോഗിക മെയില്‍ വഴിയും മല്യക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇത് സാധാരണ നടപടിക്രമമാണെന്നും മല്യക്ക് പകരം കോടതിയില്‍ അഭിഭാഷകന്‍ ഹാജരായാല്‍ മതിയെന്നും മുകുള്‍ രോഹത്തഗി വ്യക്തമാക്കി.

അതേസമയം, മല്യക്ക് എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഹൈദരാബാദ് കോടതി നടപടിക്ക് എതിരെ മല്യയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടി തുടങ്ങി. ഇന്ത്യയിലേക്ക് മല്യ ഇപ്പോള്‍ മടങ്ങി എത്തേണ്ട സാഹചര്യമില്ലെന്നും അഭിഭാഷകന്‍ ജി.അശോക് റെഡ്ഡി വ്യക്തമാക്കി. ഹൈദരാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ വണ്ടിച്ചെക്ക് നല്‍കി കമ്പളിപ്പിച്ച കേസിലാണ് 13നകം മല്യയെ ഹാജരാക്കാന്‍ പൊലീസിനോട് കോടതി നിര്‍ദേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News