‘വര്‍ക്ക് തുടങ്ങിയാല്‍ ഈ എളിയ കലാകാരനെ ഓര്‍ക്കണം’; അവസരം ചോദിച്ച് മണി സംവിധായകന്‍ അമ്പിളിക്ക് എഴുതിയ കത്ത്

സമുദായം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ചോദിച്ച് കലാഭവന്‍ മണി സംവിധായകന്‍ അമ്പിളിക്ക് എഴുതിയ കത്ത് വായിക്കാം.
ഡിയര്‍ അമ്പിളി സാര്‍,

മണി എഴുതുന്നത്, സുഖമെന്ന് വിശ്വസിക്കുന്നു. ഫിലിമിന്റെ വര്‍ക്ക് തുടങ്ങിയോ ? വര്‍ക്ക് തുടങ്ങിയാല്‍ തീര്‍ച്ചയായും ഈ എളിയ കലാകാരനെ ഓര്‍ക്കണം. താങ്കളുടെ കത്ത് പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്. തീര്‍ച്ചയായും താങ്കളുടെ കത്ത് വരുമെന്ന് പ്രതീക്ഷിക്കട്ടെ.
എന്ന് സാറിന്റെ സ്വന്തം മണി

കത്ത് ചുരുക്കുന്നു, ഒരിക്കല്‍ കൂടി കത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു

സാറിനും കുടുംബാംഗങ്ങള്‍ക്കും സുഖമെന്ന് വിശ്വസിക്കുന്നു
മണി.കെ.ആര്‍

mani letter

തിരുവനന്തപുരത്ത് ഒരു കലാപരിപാടി കാണാന്‍ പോകുമ്പോളാണ് മണിയെ അമ്പിളി കാണുന്നത്. പരിപാടി കഴിഞ്ഞ മണി അമ്പിളിയെ ഓടിച്ചെന്ന് പരിചയപ്പെടുകയും സിനിമയില്‍ അഭിനയിക്കാന്‍ ഒരു വേഷം തരണം എന്നും ആവശ്യപ്പെടുകയും ചെയ്തു. മണിയുടെ പ്രകടനം കണ്ട അമ്പിളി അതിന് സമ്മതം മൂളുകയും ചെയ്തു. ഈ സംഭവത്തിന് ശേഷമാണ് അവസരം ചോദിച്ച് മണി അമ്പിളിക്ക് കത്തെഴുതിയത്.

മണിക്ക് വേഷം നല്‍കണമെന്ന് കെപിഎസി ലളിത ശുപാര്‍ശ ചെയ്‌തെന്നും അമ്പിളി എഴുതിയ ഓര്‍മക്കുറിപ്പില്‍ പറയുന്നു. അതിന് തന്നെയാണ് മണിയെ വിളിച്ച് വരുത്തിയത്. ഇന്നസെന്റ് വന്നില്ലെങ്കില്‍ ആ വേഷം അബൂബക്കര്‍ ചെയ്യും. അബൂബക്കറിന്റെ മുസ്ലിയാര്‍ വേഷം മാമുക്കോയയും, മുസ്ലിയാരിന്റെ സഹായിയായ പരീതിന്റെ വേഷം മണിക്കും നല്‍കാമെന്നാണ് അമ്പിളി കെപിഎസി ലളിതയോട് പറഞ്ഞത്. തിരക്കുകള്‍ കാരണം ഇന്നസെന്റിന് അന്ന് വരാന്‍ കഴിഞ്ഞില്ല. അങ്ങനെ മാമുക്കോയ ചെയ്യേണ്ടിയിരുന്ന വേഷം മണിക്ക് ലഭിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News