എന്‍ ശക്തന്‍ സ്പീക്കര്‍ സ്ഥാനം രാജിവെയ്ക്കണമെന്ന് വിഎസ്; ജോര്‍ജ്ജിനെ അയോഗ്യനാക്കാന്‍ ശക്തന്‍ കോണ്‍ഗ്രസിന്റെ വാല്യക്കാരനെപ്പോലെ പ്രവര്‍ത്തിച്ചു

തിരുവനന്തപുരം: പിസി ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ എന്‍ ശക്തന്‍ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വാല്യക്കാരനെപ്പോലെയാണ് സ്പീക്കര്‍ എന്‍ ശക്തന്‍ പ്രവര്‍ത്തിച്ചത്. സ്പീക്കറുടെ നിയമവിരുദ്ധ നടപടിക്കേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധിയെന്നും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

എംഎല്‍എ സ്ഥാനം സ്വയം രാജിവച്ച പിസി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. ആത്മഹത്യ ചെയ്തയാളെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതു പോലുള്ളതാണ് സ്പീക്കറുടെ നടപടിയെന്നും അന്നുതന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. നിയമജ്ഞര്‍ പോലും ഈ നടപടി നിയമവിരുദ്ധമാണെ് നിരീക്ഷിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും സന്തോഷിപ്പിക്കാനും പ്രീതി പിടിച്ചുപറ്റാനുമായാണ് സ്പീക്കര്‍ ജോര്‍ജിനെ അയോഗ്യനാക്കിയതെന്നും വിഎസ് പറഞ്ഞു.

സ്പീക്കറുടെ നടപടി കേരള നിയമസഭയ്ക്കാകെ നാണക്കേടും സൃഷ്ടിച്ചു. കോടതിവിധി മാനിച്ച് സ്പീക്കര്‍സ്ഥാനം ഒഴിയാന്‍ എന്‍ ശക്തന്‍ തയ്യാറാകണം. നാണമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാമെന്നും വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News