ചെറുകാര്‍ വിപണിയില്‍ താരമാകാന്‍ കൂടുതല്‍ കരുത്തുമായി റെനോ ക്വിഡ് വരുന്നു; 1.0 ലീറ്റര്‍ എന്‍ജിനുമായി പുതിയ ക്വിഡ് ഉടന്‍ വിപണിയിലേക്ക്

കരുത്തു വര്‍ധിപ്പിച്ച് റെനോ ക്വിഡ് എത്തുകയാണ്. ചെറുകാര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് റെനോ. കരുത്തു വര്‍ധിപ്പിച്ച് റെനോയുടെ 1.0 ലീറ്റര്‍ എന്‍ജിന്‍ വേരിയന്റ് ഉടന്‍ വിപണികളിലെത്തും. ജൂണില്‍ വാഹനം പുറത്തിറക്കാനാണ് റെനോള്‍ട്ട് ആലോചിക്കുന്നത്. റെനോള്‍ട്ടിന്റെ തന്നെ ഈസി-ആര്‍എഎംടി ഈ ഉത്സവകാലത്തു തന്നെ വിപണിയിലെത്തുമെന്ന് റെനോള്‍ട്ടുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലാണ് രണ്ടു മോഡലുകളും അരങ്ങേറ്റം കുറിച്ചത്.

റെനോയുടെ ഏറ്റവും വിലകുറഞ്ഞ മോഡലാണ് ക്വിഡ്. മാരുതിയുടെ ഓള്‍ട്ടോ 800നു കടുത്ത വെല്ലുവിളിയാകും ക്വിഡ് എന്ന കാര്യം ഉറപ്പാണ്. കുറെ അത്യാധുനിക ഫീച്ചേഴ്‌സുമായാണ് ക്വിഡ് എത്തുന്നത്. എസ് യുവിയെ അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് കാറിന്റേത്. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ക്ലസ്റ്റര്‍, നല്ല സ്‌പേസ് ഉള്ള കാബിന്‍ എന്നിവയും ക്വിഡിന്റെ പ്രത്യേകതകളാണ്. 800 സിസി 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ക്വിഡിന് കരുത്തു പകരുന്നത്.

1.0 ലീറ്റര്‍, എഎംടി വേരിയന്റുകള്‍ക്ക് 800 സിസി എന്‍ജിനാണ്. എന്‍ജിന്‍ കരുത്ത് വര്‍ധിപ്പിച്ചാണ് എത്തുന്നത്. 67 ബിഎച്ച്പി കരുത്തു സൃഷ്ടിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തിന്റേത്. മറ്റൊരു മോഡലായ ഈസി-ആര്‍ എഎംടിയും 1.0 ലീറ്റര്‍ എന്‍ജിനുമായാണ് എത്തുന്നത്. മറ്റു മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഇതിന്റെ ഗിയര്‍ റോട്ടോര്‍ സെന്റര്‍ കണ്‍സോളിലാണ് സ്ഥാപിച്ചിട്ടുള്ളത്. റെനോ ക്വിഡിന്റെ വില അല്‍പം കൂടുതലായിരിക്കും. 3.20 ലക്ഷം രൂപയായിരിക്കും എക്‌സ്‌ഷോറൂം വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News