പൊലീസ് വാഹനം ഓടിച്ച കേസ്: ഐജിക്കും മകനുമെതിരായ പരാതി ഫയല്‍ സ്വീകരിച്ചു; കേസ് തൃശൂര്‍ ജുവനൈല്‍ കോടതി ശനിയാഴ്ച പരിഗണിക്കും

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകന്‍ പോലീസ് വാഹനം ഓടിച്ച സംഭവത്തില്‍ ഐജി സുരേഷ് രാജ് പുരോഹിതിനും മകനുമെതിരെ കേസെടുക്കണമെന്ന ഹര്‍ജി തൃശൂര്‍ ജൂവനൈല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. പൊതുപ്രവര്‍ത്തകന്‍ പിഡി ജോസഫാണ് ജൂവനൈല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസ് ശനിയാഴ്ച്ച പരിഗണിക്കും. ഐജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവം വിവാദമായി ആഴ്ച്ചകള്‍ പിന്നിടുമ്പോഴും ഐജിക്കെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല. ഇതിനിടെയാണ് കേസ് ജൂവനൈല്‍ കോടതിയിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News