മുന്‍ കാമുകനെ ചൊല്ലി ആലിയ ഭട്ടും കാമുകനും തമ്മില്‍ വാക്കേറ്റം; ആലിയയെ തെറി വിളിച്ച് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര

ബോളിവുഡില്‍ ഉയര്‍ന്നു വരുന്ന പുതിയ നായിക ആലിയ ഭട്ടും കാമുകന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തമ്മില്‍ വാക്കേറ്റം. ആലിയയുടെ മുന്‍ കാമുകന്‍ അലി ദാദര്‍കറുടെ പേരിലാണ് ആലിയയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തമ്മില്‍ വഴക്കടിച്ചത്. സിദ്ധാര്‍ത്ഥ് ആലിയയെ തെറി വിളിക്കുന്ന അവസ്ഥയിലേക്ക് വരെ വാക്കേറ്റം നീണ്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആലിയ തന്നെയാണ് തന്റെ മുന്‍ കാമുകനെ കുറിച്ച് സിദ്ധാര്‍ത്ഥിനോടു പറഞ്ഞിരുന്നത്. ബേളിവുഡിലെ ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആലിയയും സിദ്ധാര്‍ത്ഥും തങ്ങളുടെ കോമണ്‍ ഫ്രണ്ടിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുമ്പോഴാണ് സംഭവം. അവിടെ അലിയും ഉണ്ടായിരുന്നു. ആലിയയും അലിയും പരസ്പരം കാണുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു. ഇതൊന്നും സിദ്ധാര്‍ത്ഥിന് പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാല്‍, ആലിയ പൂര്‍വ കാമുകനുമായി കൂടുതല്‍ അടുത്തിടപഴകിയതാണ് സിദ്ധാര്‍ത്ഥിനെ ചൊടിപ്പിച്ചത്. ഇതേചൊല്ലി സിദ്ധാര്‍ത്ഥും അലിയും വഴക്കിടുകയും എല്ലാവരുടെയും മുന്നില്‍ വച്ച് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

പാര്‍ട്ടിയില്‍ നിന്ന് ഒരുവിധം സിദ്ധാര്‍ത്ഥിനെ ആലിയ പുറത്തെത്തിച്ചു. ഒടുവില്‍ ആലിയ അലിയെ ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും എല്ലാം ബ്ലോക്ക് ചെയ്ത ശേഷമാണ് സിദ്ധാര്‍ത്ഥിന്റെ കോപം അടങ്ങിയത്. അലിയുമായി നേരത്തെ പ്രണയത്തിലായിരുന്ന ആലിയയുടെ പ്രണയം തകര്‍ത്തത് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ കടന്നുവരവാണെന്ന് ബോളിവുഡില്‍ ഗോസിപ്പുണ്ട്. കരണ്‍ ജോഹര്‍ ചിത്രം സ്റ്റുഡന്റ് ഓഫ് ദ ഇയറിന്റെ സെറ്റില്‍ വച്ച് ആലിയയും സിദ്ധാര്‍ത്ഥും പ്രണയത്തിലായതായും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News