9 മിനിറ്റില്‍ 700 കിലോമീറ്ററുകള്‍ പറന്ന് ഇന്ത്യയുടെ സ്വന്തം ബാലിസ്റ്റിക് മിസൈല്‍; അഗ്നി 1 ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയം

ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്നി 1 ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയം. ഒഡീഷയിലെ ബാലസോറില്‍ നിന്നാണ് ആണവവാഹക മിസൈലായ അഗ്നി 1 വിക്ഷേപിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ ദൂരം സഞ്ചരിച്ച് അഗ്നി 1 ചരിത്രം കുറിക്കുകയും ചെയ്തു. കേവലം 9 മിനിറ്റ് 36 സെക്കന്റില്‍ 700 കിലോമീറ്റര്‍ ദൂരമാണ് അഗ്നി 1 സഞ്ചരിച്ചത്.

ബാലസോറിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് രാവിലെ 9.15നായിരുന്നു പരീക്ഷണ വിക്ഷേപണം. കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്റിന്റെ പരിശീലന പരിപാടിയുടെ ഭാഗമായിരുന്നു പരീക്ഷണം. 15 മീറ്റര്‍ നീളമുള്ള ബാലസ്റ്റിക് മിസൈലിന്റെ ഭാരം 12 ടണ്‍ ആണ്. ഡിആര്‍ഡിഒയുടെ അഡ്വാന്‍സ് സിസ്റ്റംസ് ലബോറട്ടറിയാണ് മിസൈല്‍ നിര്‍മ്മിച്ചത്.

എന്നാല്‍ അയ്യായിരം കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള അഗ്‌നി 5 മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഇതുവരെ ഇന്ത്യ വികസിപ്പിച്ചു നിര്‍മിച്ചുകൊണ്ടിരിക്കുന്ന മിസൈലുകളില്‍ ഏറ്റവും കൂടുതല്‍ ദൂരപരിധിയുള്ള അഗ്‌നി 3 നെക്കാള്‍ 1500 കിലോമീറ്റര്‍ കൂടുതല്‍ ദൂരം പറക്കാന്‍ അഗ്‌നി 5നു സാധിക്കും. ഭൂമിശാസ്ത്രപരമായ ദൂരപരിധിയില്‍ ഇതു ചെറിയൊരു വര്‍ധനയായി തോന്നാം. എന്നാല്‍ പ്രഹരശേഷിയില്‍ ഇതു പതിന്മടങ്ങു വര്‍ധനയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News