തൊടുപുഴ: തൊടുപുഴ മാറിക സെന്റ് ആന്റണീസ് പള്ളിയിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഫ്ളാഷ് മോബ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവിടത്തെ കെസിവൈഎല്‍ അംഗങ്ങള്‍ ഇത്രയും പ്രതീക്ഷിച്ചു കാണില്ല. സംഗതി എന്താണെന്നല്ലേ. ഫ്ളാഷ് മോബിനു പൂര്‍ണപിന്തുണയുമായി ഇടവക വികാരി ഫാദര്‍ വിന്‍സണ്‍ കുരുട്ടുപറമ്പില്‍ സദാ കൂടെയുണ്ടായിരുന്നു. മോബിനു മുന്നില്‍ അവസാനം സ്‌പെഷ്യല്‍ പെര്‍ഫോമന്‍സുമായി എത്തിയതുബം ഫാദര്‍ വിന്‍സണ്‍ തന്നെ. ഫ്ളാഷ് മോബിന്റെ മുന്നില്‍ ഷാജി പാപ്പനായിട്ടാണ് ഫാദര്‍ രംഗപ്രവേശം ചെയ്തത്. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തില്‍ ജയസൂര്യ തകര്‍ത്താടിയ ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തെ അനുസ്മരിക്കുന്ന വേഷത്തില്‍ എത്തിയ പള്ളി വികാരി ഫാ.വിന്‍സണ്‍ കുരുട്ടുപറമ്പില്‍ ഇടവകാംഗങ്ങളുടെ ഹൃദയം കീഴടക്കി.
ശതാബ്ദി ആഘോഷങ്ങളുടെ തുടക്കത്തില്‍ നൂറോളം യുവജനങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച ഫ്ളാഷ് മോബിന്റെ ഭാഗമായാണ് ഷാജി പാപ്പന്റെ വേഷത്തില്‍ ഇടവക വികാരിയായ ഫാ.വിന്‍സണ്‍ കുരുട്ടുപറമ്പില്‍ എത്തിയത്. കെസിവൈഎല്‍ അംഗങ്ങള്‍ക്ക് ഊര്‍ജവും പിന്തുണയും നല്‍കി ഒപ്പം നിറഞ്ഞാടിയ സ്വന്തം ഇടവക വികാരിയെ ജനങ്ങള്‍ ഒന്നടങ്കം കയ്യടിയോടെ സ്വീകരിച്ചു. 2017 ഫെബ്രുവരി 12 വരെ നീണ്ടുനില്‍ക്കുന്ന ഒരു വര്‍ഷക്കാലത്തെ ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post