ഐഫോണ്‍ 7 എത്തും; അടിമുടി മാറിയ പുതിയ ഡിസൈനില്‍; ലീക്ക് ആയ ഇമേജുകള്‍ പുറത്ത്

ഐഫോണിന്റെ പുതിയ പതിപ്പിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ഐഫോണ്‍ 7 എത്തുന്നു എന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. എന്നാലും പല വാര്‍ത്തകളും കൊണ്ട് ഐഫോണ്‍ 7 എന്തു ഡിസൈനില്‍ ആയിരിക്കും എന്നറിയാന്‍ ഐഫോണ്‍ പ്രേമികള്‍ക്ക് ആകാംക്ഷയുണ്ട്. ഐഫോണ്‍ 7ന്റെ ഇമേജുകള്‍ വെബ്‌സൈറ്റുകളില്‍ ലീക്ക് ആയി. അടിമുടി മാറിയ പുതിയ ഡിസൈനിലാണ് ഐഫോണ്‍ 7 എത്തുന്നത്. പിന്‍ കെയ്‌സിലാണ് ഡിസൈന്‍ മാറിയിട്ടുള്ളത്. ഐഫോണ്‍ 6, 6എസ് മോഡലുകളില്‍ കാണുന്ന റബര്‍ ആന്റിന ഇല്ലാതെയാണ് ഐഫോണ്‍ 7 എത്തുക എന്ന് ലീക്ക്ഡ് ഇമേജുകളില്‍ നിന്ന് വ്യക്തമായി.

സ്മാര്‍ട്‌ഫോണിന്റെ അലുമിനിയം ബോഡിയിലൂടെ നെറ്റ്‌വര്‍ക്ക് സിഗ്നലുകള്‍ സുഗമമായി പാസ് ചെയ്യുന്നതിനാണ് റബര്‍ ആന്റിനകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ഇതിന്റെ ആവശ്യം ഇല്ലാതാക്കുന്ന പുതിയ സ്മാര്‍ട് മെറ്റീരിയല്‍ ഐഫോണ്‍ 7-ല്‍ സജ്ജീകരിച്ചിട്ടുണ്ട്. 6, 6എസ് മോഡലുകളെ അപക്ഷിച്ച് കൂടുതല്‍ വലിയ കാമറ മൊഡ്യൂള്‍ ആണ് ഐഫോണ്‍ 7ന്. 6എസ്, 6എസ് പ്ലസ് മോഡലുകളേക്കാള്‍ മെലിഞ്ഞ ഫോണായിരിക്കും 7 എന്നും ലീക്കായ ഇമേജുകളില്‍ നിന്ന് വ്യക്തമാണ്. വരുംകാല ഫോണുകളില്‍ ഡ്യുവല്‍ കാമറ ആയിരിക്കും എന്ന വാര്‍ത്തകളില്‍ നിന്ന് ഇമേജുകള്‍ക്ക് കൂടുതല്‍ വ്യക്തതയുണ്ടാകും എന്നുറപ്പാണ്.

അല്‍പം ചെറിയ കാമറ ഫോണിന്റെ റീഡിസൈന്‍ വ്യക്തമാക്കുന്നു. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ മുന്നോട്ട് ഉന്തിനില്‍ക്കുന്ന ലെന്‍സ് ഒഴിവാക്കി എന്നു സാരം. കുറച്ചുമാത്രമേ ലെന്‍സ് പുറത്തേക്ക് കാണുകയുള്ളു. ടേബിളിലോ മറ്റോ വച്ചാല്‍ ഒരല്‍പം അമര്‍ന്നിരിക്കുന്ന പ്രകൃതക്കാരനും കൂടിയാണ് ഐഫോണ്‍ 7. ലിനക്‌സില്‍ നിന്നാണ് കാമറ സാങ്കേതികവിദ്യ സ്വീകരിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News