പ്രേക്ഷകരെ ഞെട്ടിച്ച് ബിബിസി; എലിസബത്ത് ഡെബിക്കിയുടെയും ടോം ഹിഡില്‍സ്റ്റണിന്റെയും ചൂടന്‍ രംഗങ്ങളുമായി ദ നൈറ്റ് മാനേജര്‍

ലണ്ടന്‍: ഞായറാഴ്ച രാത്രി സ്വന്തം പ്രേക്ഷകരെ ബിബിസി ശരിക്കും ഞെട്ടിച്ചു. ജനശ്രദ്ധ നേടിയ ദ നൈറ്റ് മാനേജര്‍ സീരിയലിന്റെ നാലാംഭാഗത്തിലാണ് പ്രേക്ഷകരെ ഞെട്ടിച്ച രംഗങ്ങള്‍ പങ്കുവച്ചത്. മുറിക്കുള്ളിലേക്ക് കടക്കുന്ന ജോനാഥനും ജെഡും അവരുടെ സ്‌നേഹവും വികാരവും പങ്കുവയ്ക്കുന്നതാണ് രംഗം. സീനില്‍ വിവസ്ത്രരാകുന്ന രംഗവും അതുവഴി ചില ചൂടന്‍ രംഗങ്ങളും അണിയറ പ്രവര്‍ത്തകര്‍ ചേര്‍ത്താണ് പ്രശസ്തമായ സീരിയല്‍ ബിബിസി വണ്‍ സംപ്രേഷണം ചെയ്തത്.

ദ നൈറ്റ് മാനേജരിലെ രംഗങ്ങള്‍ കണ്ട പ്രേക്ഷകര്‍ ഞെട്ടി. രംഗങ്ങള്‍ അല്‍പം കടന്നുപോയോ എന്നായിരുന്നു സീരിയല്‍ കണ്ട എല്ലാവരുടെയും സംശയം. പ്രേക്ഷകര്‍ അത് പരസ്യമായി പങ്കുവയ്ക്കുകയും ചെയ്തു. ചൂടന്‍ രംഗങ്ങള്‍ കണ്ട ഉടന്‍ കാഴ്ചക്കാരുടെ പ്രതികരണം ട്വീറ്റുകളില്‍ നിറഞ്ഞു.

കുടുംബത്തിനൊപ്പം ഇരുന്ന് ആവേശത്തോടെ കണ്ട സീരിയലായിരുന്നു ദ നൈറ്റ് മാനേജര്‍. പക്ഷേ ഇനി സീരിയലിന്റെ അടുത്ത ഭാഗം കാണേണ്ടതുണ്ടോ എന്ന കാര്യം ചിന്തിക്കേണ്ടതുണ്ട് എന്നായിരുന്നു ഒരു പ്രേക്ഷകയുടെ ട്വീറ്റ്.

എന്നാല്‍ ചൂടന്‍ രംഗങ്ങളെ പിന്തുണച്ചും ചില പ്രേക്ഷകര്‍ രംഗത്ത് വന്നു. സീരിയലില്‍ മോശമായി ഒന്നും ഇല്ലെന്നും ശുദ്ധ സ്വര്‍ണ്ണമാണ് ദ നൈറ്റ് മാനേജര്‍ എന്നും ഒരുവിഭാഗം പ്രേക്ഷകര്‍ പ്രതികരിച്ചു.

ദ നൈറ്റ് മാനേജര്‍ കാണാന്‍ പ്രക്ഷകരെ ക്ഷണിച്ച് ബിബിസി വണ്‍ നല്‍കിയ ട്വീറ്റുകളില്‍ ചില സൂചനകള്‍ നല്‍കിയിരുന്നു. അപ്രതീക്ഷിതമായ ചിലത് സംഭവിക്കുന്നുണ്ട് എന്നായിരുന്നു ഒരു ട്വീറ്റ്. എന്നാല്‍ അത് ഇത്ര ഞെട്ടിക്കുന്നതാണ് എന്ന് പ്രേക്ഷകര്‍ കരുതിയിരുന്നില്ല. വിവാദ ദൃശ്യങ്ങള്‍ക്ക് ബിബിസി വണ്‍ ഇതുവരെയും വിശദീകരണവും നല്‍കിയിട്ടില്ല.

മികച്ച സീരിയല്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട പരമ്പരയാണ് ഇത്. പരമ്പരയിലെ ജോനാഥന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടോം മിഡില്‍സ്റ്റണ്‍ ആണ്. ജെഡ് മാര്‍ഷല്‍ എന്ന നായിക സ്വഭാവമുള്ള കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത് എലിസബത്ത് ഡെബികി ആണ്.

വീഡിയോ രാജ്യാന്തര ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരമ്പരയില്‍ ബ്രിട്ടീഷ് സൈന്യത്തില്‍ നിന്ന് വിരമിച്ച കഥാപാത്രത്തെയാണ് ടോം അവതരിപ്പിക്കുന്നത്. ആയുധവില്‍പ്പനയുമായി ബന്ധപ്പെട്ട രഹസ്യ ഇടപാടാണ് കഥയുടെ പ്രമേയം. ആറ് എപിസോഡുകളുള്ള പരമ്പരയിലെ നാലാം ഭാഗമാണ് ഞായറാഴ്ച സംപ്രേഷണം ചെയ്തത്. മൂന്ന് മില്യണ്‍ പൗണ്ടില്‍ കൂടുതലാണ് ഒരു എപിസോഡിന്റെ നിര്‍മ്മാണ ചെലവ്. ആദ്യ രണ്ട് എപിസോഡുകള്‍ ശരാശരി 85 ലക്ഷം ആളുകള്‍ കണ്ടു എന്നാണ് വിലയിരുത്തല്‍. ബിബിസിയുടെ എന്റര്‍ടെയ്ന്‍മെന്റ് ചാനലായ ബിബിസി വണ്‍ ആണ് സീരിയല്‍ പ്രേക്ഷകരില്‍ എത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News