ജെഎന്‍യുവില്‍ വീണ്ടും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു നടപടി? കനയ്യ അടക്കം 21 വിദ്യാര്‍ഥികള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ്; സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ചെന്നു ആരോപണം

ദില്ലി: ജെഎന്‍യു സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് അധികൃതരുടെ നടപടി. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കം 21 പേര്‍ക്കാണ് സര്‍വകലാശാല നോട്ടീസ് നല്‍കിയത്. അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് തുടങ്ങിയവരും എബിവിപി നേതാവ് സൗരവ് ശര്‍മയും മറുപടി നല്‍കണം.

സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഫെബ്രുവരി 9ലെ പരിപാടിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. വിസിയുടെ ഓഫീസാണ് 21 വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കിയത്. വിസി നിയോഗിച്ച ഡീന്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി വിദ്യാര്‍ത്ഥികള്‍ വിശദീകരണം നല്‍കണം എന്നാണ് നോട്ടീസില്‍ പറയുന്നത്.

നേരത്തെ ഫെബ്രുവരി 9ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് കനയ്യ കുമാര്‍ ഉള്‍പ്പടെ ചില വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നടപടി പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പുതിയ നടപടി നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News