തൃണമൂല്‍ മന്ത്രിമാരുടെയും നേതാക്കളുടെയും കോഴ; അന്വേഷണം പ്രഖ്യാപിക്കണമെന്ന് സീതാറാം യെച്ചൂരി; വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി

ദില്ലി: തൃണമൂല്‍ മന്ത്രിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം ഏറെ നാളായി ഉന്നയിക്കുന്ന വിഷയങ്ങളുടെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കി. വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളേയും പ്രക്ഷുബ്ധമാക്കും. വിജയ് മല്യയെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കും.

തെഹല്‍ക്കയിലെ മുന്‍ മാധ്യമപ്രവര്‍ത്തകനായ മാത്യു സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘം 2014 മുതല്‍ നടത്തിയ ഒളി ക്യാമറ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ പ്രതികളടക്കം പ്രമുഖ നേതാക്കളുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പാര്‍ട്ടി നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമടക്കം 14 പേരുടെ ദൃശ്യങ്ങളാണ് സംഘം പുറത്തുവിട്ടത്.

ഇംപക്‌സ് കണ്‍സള്‍ട്ടന്‍സി എന്ന പേരിട്ട കമ്പനിക്ക് സഹായം അഭ്യര്‍ത്ഥിച്ചാണ് എംപിമാരെയും മന്ത്രിമാരെയും അന്വേഷക സംഘം സമീപിച്ചത്. പണം കൈപറ്റിയ ശേഷം കമ്പനിക്ക് എല്ലാ സഹായങ്ങളും ഇവര്‍ വാഗ്ദാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ശബ്ദരേഖയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News