കൈരളി പീപ്പിള്‍ ടിവി ഡോക്ടേഴ്‌സ് അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും; ചടങ്ങ് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജില്‍ വൈകിട്ട് ആറിന്

തിരുവല്ല: ആതുരശുശ്രൂഷാ രംഗത്തെ മികച്ച പ്രതിഭകളെ ആദരിക്കാന്‍ കൈരളി പീപ്പിള്‍ ടിവി ഏര്‍പ്പെടുത്തിയ ഡോക്ടേഴ്‌സ് അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും. വൈകിട്ട് 6ന് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ മലയാളത്തിന്റെ മഹാനടനും മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാനുമായ മമ്മൂട്ടി അവാര്‍ഡുകള്‍ വിതരണം ചെയ്യും.

സര്‍ക്കാര്‍ സര്‍വീസില്‍നിന്നും പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ .ഷാഹിര്‍ഷാ, സന്നദ്ധസേവന മേഖലയില്‍നിന്ന് കാസര്‍കോഡ് യെത്തടുക്ക സ്വദേശി ഡോ. വൈഎസ് മോഹന്‍കുമാര്‍, സ്വകാര്യ മേഖലയില്‍നിന്ന് കോഴിക്കോട് സ്വദേശിനി ഡോ. പിഎ ലളിത എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.

ഇത് രണ്ടാം തവണയാണ് കൈരളി പീപ്പിള്‍ ടിവി ഡോക്ടേസ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. കേരള സര്‍വകലാശാല മുന്‍ വിസിയും ന്യൂറോ സര്‍ജനുമായ ഡോക്ടര്‍ ഡോ. ബി.ഇക്ബാല്‍, ജനകീയ ആരോഗ്യപ്രവര്‍ത്തകന്‍ ഡോ. വി.രാമന്‍കുട്ടി, സൈക്കോളജിസ്റ്റ് ടി. പാര്‍വതി എന്നിവരടങ്ങിയ വിധി നിര്‍ണയ സമിതി ജനകീയ നാമനിര്‍ദേശത്തിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്.

ബിലീവേവ്‌സ് ചര്‍ച്ച് മെത്രാപ്പൊലീത്ത ഡോ. കെപി യോഹന്നാന്‍, മാത്യു ടി തോമസ് എംഎല്‍എ, തിരുവല്ല നഗരസഭാ ചെയര്‍മാന്‍ കെവി വര്‍ഗീസ്, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജയകൃഷ്ണന്‍, കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News