കഴുത്തില്‍ കത്തിവച്ചാലും ‘ഭാരത് മാത് കീ ജയ്’ വിളിക്കില്ലെന്ന് അസദുദ്ദീന്‍ ഉവൈസി; നിങ്ങളെന്ത് ചെയ്യുമെന്ന് മോഹന്‍ ഭാഗവതിനോട് ഉവൈസി

മുംബൈ: കഴുത്തില്‍ കത്തിവച്ചാലും താന്‍ ഒരിക്കലും ‘ഭാരത് മാത് കീ ജയ്’ എന്ന് വിളിക്കില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഭരണഘടനയില്‍ ഒരിടത്തും ഭാരത് മാതാ കി ജയ് എന്ന് വിളിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും ഉവൈസി പറഞ്ഞു.

ഇന്ത്യയെ കുറിച്ചുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ടെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്ക് മറുപടിയായാണ് ഉവൈസി ഇക്കാര്യം പറഞ്ഞത്. ‘ഭാരത് മാത് കീ ജയ്’ വിളിച്ചില്ലെങ്കില്‍ നിങ്ങളെന്ത് ചെയ്യുമെന്നും മോഹന്‍ ഭാഗവതിനോട് ഉവൈസി ചോദിച്ചു.

ജെഎന്‍യു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവത് പുതിയ തലമുറയെ ‘ഭാരത് മാതാ കി ജയ്’ വിളിക്കാന്‍ പഠിപ്പിക്കണമെന്ന് പറഞ്ഞത്. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇശ്‌റത്ത് ജഹാന്റെ കുടുംബത്തെ താന്‍ ഇനിയും പിന്തുണയ്ക്കുമെന്നും ഉവൈസി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News