തന്നെ മര്‍ദ്ദിച്ച ഉണ്ണി മുകുന്ദനോട് യാതൊരു വിദ്വേഷവുമില്ലെന്ന് മേജര്‍ രവി; തന്റെ മകന്റെ പ്രായം പോലും ഉണ്ണിക്ക് കാണില്ലെന്ന് രവി

ഷൂട്ടിംഗ് ലൊക്കേഷണില്‍ വച്ച് തന്നെ മര്‍ദ്ദിച്ച യുവതാരം ഉണ്ണി മുകുന്ദനോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്ന് മേജര്‍ രവി. രണ്ട് വര്‍ഷം മുന്‍പാണ് ഇത്തരമൊരു പ്രശ്‌നമുണ്ടായത്. എന്നാല്‍ തനിക്കിപ്പോള്‍ ഉണ്ണിയോട് യാതൊരു വിദ്വേഷവുമില്ല. അദ്ദേഹം എന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് നടന്നോട്ടെ. ഉണ്ണിക്ക് ആദ്യത്തെ അഡ്വാന്‍സ് സിനിമയില്‍ നല്‍കിയത് ഞാനാണ്. ചില കാരണങ്ങളാല്‍ അത് നടന്നില്ല. തന്റെ മകന്റെ പ്രായം പോലും ഉണ്ണി മുകുന്ദന് കാണില്ലെന്നും മേജര്‍ രവി പറഞ്ഞു.

2013 ഒക്ടോബറില്‍ സംവിധായകന്‍ ജോഷിയുടെ ‘സലാം കാശ്മീര്‍’ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് ഉണ്ണി മുകുന്ദനും മേജര്‍ രവിയും ഏറ്റുമുട്ടിയത്. എറണാകുളം അമ്പലമേട്ടിലെ എഫ്.എ.സി.ടി. വളപ്പിലായിരുന്നു ചിത്രീകരണം. ചില രംഗങ്ങളുടെ ചിത്രീകരണ സഹായത്തിന് ജോഷിയെ സഹായിക്കാന്‍ സെറ്റിലുണ്ടായിരുന്ന രവി ഉണ്ണിയെ പരിഹസിക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് മുമ്പില്‍ തന്നെ കളിയാക്കരുതെന്ന അഭ്യര്‍ത്ഥന മാനിക്കാതെ ഹിന്ദയിലും ഇംഗ്ലീഷിലും രവി കളിയാക്കല്‍ തുടരുകയായിരുന്നു. തുടര്‍ന്ന് സംഭവം കയ്യാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു. സെറ്റിലുള്ളവര്‍ ഇടപ്പെട്ടാണ് അന്ന് ഇരുവരെയും പിടിച്ചുമാറ്റിയത്. തന്നെ പരിഹസിച്ച രവിക്കിട്ട് രണ്ടെണ്ണം കൊടുത്തതില്‍ ഒട്ടും ഖേദിക്കുന്നില്ലെന്നാണ് അന്ന് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News