വിജയ് മല്യക്കെതിരെ അഞ്ചു ജാമ്യമില്ലാ വാറണ്ടുകള്‍ കൂടി; 29ന് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം; വാറണ്ട് ചെക്ക് കേസുകളില്‍

ഹൈദരാബാദ്: കടം കയറി മുങ്ങിയ മദ്യരാജാവ് വിജയ് മല്യക്കെതിരെ അഞ്ചു ജാമ്യമില്ലാ വാറണ്ടുകള്‍ കൂടി പുറപ്പെടുവിച്ചു. ഹൈദരാബാദ് കോടതിയാണ് വാറണ്ടുള്‍ പുറപ്പെടുവിച്ചത്. മല്യയെ ഈ മാസം 29ന് ഹാജരാക്കണമെന്ന് കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. കിംഗ്ഫിഷര്‍ എയര്‍ ലൈന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എ രഘുനാഥിനെതിരെയും വാറണ്ട് ഉണ്ട്.

ചെക്ക് കേസില്‍ കഴിഞ്ഞ ദിവസവും ഹൈദരാബാദ് ചീഫ് മെട്രോ പൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വിജയ് മല്യക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഏപ്രില്‍ 13നകം കോടതിയില്‍ ഹാജരാക്കാനാണ് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News