തൃശ്ശൂര്‍: ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച മധ്യവയസ്‌കന്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ ചന്തപ്പുര സ്വദേശി ചിറ്റേടത്ത് വിനയനാണ് (44) വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചത്. വിദ്യാത്ഥിനിയുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് വിനയനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കളമശേരി സ്വദേശിനിയായ 21കാരിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തു.
ഞായറാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. ട്രെയിന്‍ 12.55ന് പുറപ്പെടുന്നതിനായി ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.ഗുരുവായൂരിലുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോകാനെത്തിയ വിദ്യാര്‍ത്ഥിനി ലേഡീസ് കംമ്പാര്‍ട്ട്‌മെന്റില്‍ കയറി. മറ്റു യാത്രക്കാര്‍ ആരുമില്ലെന്ന് കണ്ട വിനയനും ഈ കംമ്പാര്‍ട്ട്‌മെന്റില്‍ ഓടിക്കയറി. ഇത് ശ്രദ്ധയില്‍പ്പെട്ട പ്ലാറ്റ്‌ഫോമിലുള്ളവര്‍ ഇയാളെ ഇറക്കിവിട്ടു.
എന്നാല്‍ ഇവര്‍ മാറിയതോടെ വിനയന്‍ വീണ്ടും ലേഡീസ് കംമ്പാര്‍ട്ട്‌മെന്റില്‍ കയറുകയായിരുന്നു. പ്ലാറ്റ്‌ഫോമിലെ കുടിവെള്ള വില്‍പനക്കാരന്‍ ഇയളോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അസഭ്യം പറഞ്ഞ് തള്ളി പുറത്താക്കി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച വിനയന്‍ വായ പൊത്തി ടോയ്‌ലറ്റിലേക്ക് വലിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയവരാണ് ഇയാളെ പിടികൂടിയത്.

Get real time update about this post categories directly on your device, subscribe now.