പ്രക്ഷോഭമടങ്ങിയപ്പോള്‍ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ത്ഥികളെ പുറത്താക്കാനൊരുങ്ങി ജെഎന്‍യു; വിസിയുടെ തീരുമാനം നിര്‍ണായകം

ദില്ലി: ജെഎന്‍യു സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് അധികൃതരുടെ നടപടി. രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് കുറ്റം ചുമത്തപ്പെട്ട ജെഎന്‍യുവിലെ അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ നിര്‍ദേശം. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുള്‍പ്പടെ അഞ്ചു പേരെ പുറത്താക്കാനാണ് ജെഎന്‍യു ഉന്നതാധികാര സമിതി നിര്‍ദേശിച്ചിരിക്കുന്നത്. സമിതി റിപ്പോര്‍ട്ട് പഠിച്ചശേഷം വൈസ് ചാന്‍സലര്‍ എം. ജഗദീഷ് കുമാര്‍ അന്തിമ തീരുമാനമെടുക്കും.

അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരുള്‍പ്പെടെ 21 വിദ്യാര്‍ത്ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചിരുന്നു. സര്‍വകലാശാല പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചുയെന്നാണ് ഇവര്‍ക്ക് എതിരെയുള്ള ആരോപണം. എബിവിപി നേതാവ് സൗരവ് ശര്‍മയ്ക്കും നോട്ടീസ് അയച്ചിരുന്നു. വിസി നിയോഗിച്ച ഡീന്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി വിദ്യാര്‍ത്ഥികള്‍ വിശദീകരണം നല്‍കണം എന്നാണ് നോട്ടീസില്‍ പറയുന്നത്. മാര്‍ച്ച് 16ന് മുമ്പ് മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. എന്നാ്ല്‍ നോട്ടീസ് നല്‍കിയ മറ്റുവിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍ യൂണിവേഴ്‌സിറ്റി പുറത്തുവിട്ടിട്ടില്ല.

ഫെബ്രുവരി 9നാണ് ജെഎന്‍യുവില്‍ അഫ്‌സല്‍ഗുരു അനുസ്മരണം നടന്നത്. യോഗത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നാരോപിച്ച് കനയ്യകുമാര്‍, വിദ്യാര്‍ത്ഥികളായ അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ കനയ്യ കുമാറിനു മാത്രമാണ് ജാമ്യം ലഭിച്ചത്. അനിര്‍ബന്‍ ഭട്ടാചാര്യയുടെയും ഉമര്‍ ഖാലിദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് ദില്ലി പൊലീസ് ആവശ്യപ്പെടുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News