സരിത നായരെ നേരിട്ട് അറിയില്ലെന്ന് തമ്പാനൂര്‍ രവി; നേരിട്ട് കണ്ടിട്ടില്ല, എന്നാല്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മൊഴി; സരിതയും രവിയും 446 തവണ സംസാരിച്ചിട്ടുണ്ടെന്ന് സോളാര്‍ കമ്മീഷന്‍

കൊച്ചി: സോളാര്‍ കേസ് പ്രതി സരിത നായരെ തനിക്ക് നേരിട്ട് അറിയില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. സരിതയെ നേരിട്ട് കണ്ടിട്ടില്ല, എന്നാല്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. സരിത ഇങ്ങോട്ടാണ് വിളിച്ചത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചിരുന്നതെന്നും ഏതുസമയത്ത് വിളിക്കുന്ന ആരുമായും താന്‍ സംസാരിക്കാറുണ്ടെന്നും തമ്പാനൂര്‍ രവി സോളാര്‍ കമ്മീഷനില്‍ പറഞ്ഞു.

സരിതയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴിനല്‍കണമെന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും രവി പറഞ്ഞു. ഫെനി ബാലകൃഷ്ണനെ അഭിഭാഷകനെന്ന നിലയില്‍ മാത്രമാണ് അറിയാവുന്നതെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

അതേസമയം, സരിതയുടെ മൊബൈല്‍ നമ്പരില്‍നിന്ന് തമ്പാനൂര്‍ രവിയെ 2014നും 2016നും ഇടയില്‍ 446 തവണ വിളിച്ചതിന്റെ രേഖകള്‍ സോളാര്‍ കമ്മീഷന്‍ തമ്പാനൂര്‍ രവിയെ കാണിച്ചു.

മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് രവി സരിതയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ രവിയില്‍ നിന്നും മൊഴിയെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News