തിരുവനന്തപുരം: സ്പീക്കര്‍ എന്‍ ശക്തന്‍ തന്റെ സ്വന്തം മണ്ഡലമായ കാട്ടാക്കടയില്‍ നടപ്പാക്കിയ ന്യൂ ജനറേഷന്‍ വികസനം കണ്ട് നാട്ടുകാര്‍ ഞെട്ടി. പൊളിഞ്ഞ റോഡില്‍ വെള്ള മീഡിയന്‍ വരപ്പിച്ച് നാട്ടുകാരെ പറ്റിക്കാന്‍ ശ്രമിച്ച സ്ഥലം എംഎല്‍എ കൂടിയായ ശ്രമം നാട്ടുകാര്‍ പൊളിച്ചടുക്കി. മൂന്നര മീറ്റര്‍ മാത്രം വീതിയുള്ള റോഡില്‍ മീഡിയന്‍ വരപ്പിക്കാനുള്ള ശക്തനായ എംഎല്‍എയുടെ ശ്രമം ഇതോടെ പാളി.
കാട്ടാക്കട പഞ്ചായത്തിലെ കിള്ളി കുരിശടി ജംഗ്ഷനില്‍ തിങ്കളാഴ്ച വൈകിട്ട് നാലര മണിയോടെയാണ് സംഭവം. കുരിശടി ജംഗ്ഷനില്‍ നിന്നും പനയംകോടേക്ക് പോകുന്ന പൊളിഞ്ഞ റോഡിലായിരുന്നു എന്‍ എന്‍ ശക്തന്റെ തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ വികസനം. രണ്ടര കിലോ മീറ്റര്‍ നീളമുള്ള പനയംകോട് റോഡ് നാല് വര്‍ഷത്തിന് മുകളിലായി ടാര്‍ ചെയ്തിട്ട്. റോഡിന്റെ ആകെ വീതി മൂന്നര മീറ്റര്‍. റോഡിന്റെ പല ഭാഗത്തും പൊളിഞ്ഞ് കുണ്ടും കുഴിയും ആയി.
വൈകിട്ട് ജീവനക്കാര്‍ വെള്ള വരയ്ക്കാന്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ക്ക് കാര്യം മനസിലാകുന്നത്. സ്ഥലത്തെ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രവര്‍ത്തനം തടഞ്ഞു. നിജസ്ഥിതിയറിയാന്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. അഞ്ച് മണികഴിഞ്ഞാല്‍ ഇത്തരം കാര്യങ്ങളില്‍ തലയിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് അത്ര താല്‍പര്യം പോര. അവര്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങി.
കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് നിജസ്ഥിതി വ്യക്തമായത്. റോഡ് സുരക്ഷാ ഫണ്ടില്‍ കുറച്ച് പണം കൂടി ബാക്കിയുണ്ട്. അധിക ഫണ്ട് പ്രസ്തുത റോഡില്‍ വിനിയോഗിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശവും നല്‍കി. പെട്ടുപോയ ഉദ്യോഗസ്ഥര്‍ ജോലിക്കാര്‍ വഴി കാര്യം നടപ്പാക്കാന്‍ നിര്‍ദ്ദേശവും നല്‍കി. നാട്ടുകാര്‍ തടഞ്ഞതോടെ പൊലീസ് സംരക്ഷണത്തില്‍ വെള്ള വരയ്ക്കാനായി ശ്രമം. എന്നാല്‍ എതിര്‍പ്പ് ശക്തമായതോടെ ശക്തന്‍ സ്‌പോണ്‍സേഡ് ന്യൂ ജനറേഷന്‍ വികസനം നിര്‍ത്തി വെയ്‌ക്കേണ്ടിവന്നു.
കാട്ടാക്കട മണ്ഡലത്തിലെ വോട്ടറായ പ്രഷീദ് പിഎസ് ആണ് ചിത്രങ്ങളും വിവരവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
”ഉളുപ്പുണ്ടോ ശക്തൻ സാറേ” .. നാലര വർഷം മുൻപ് ടാർ ചെയ്ത റോഡിൽ വെള്ള വര വരച്ചു വികസിപ്പിക്കാൻ എത്തിയവരെ നാട്ടുകാർ തടഞ്ഞ…
Posted by Prasheed Ps on Monday, 14 March 2016

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here