കണ്ണുനീരിന് സൗന്ദര്യമുണ്ടോ? ഈ മൈക്രോസ്‌കോപിക് ചിത്രങ്ങള്‍ കാണിച്ചുതരും സുന്ദരിയായ കണ്ണുനീരിനെ

ഇവരെന്താ മണ്ടന്‍മാരാണോ എന്നു ചിന്തിക്കാന്‍ വരട്ടെ. കലാകാരനായ മോറിസ് മിക്കറുടെ ചിന്തയില്‍ വിരിഞ്ഞ ഒരു കാര്യമാണ്. നിത്യജീവിതത്തില്‍ കാണുന്ന ഓരോ സാധാരണ കാര്യത്തിലും ഒരു സൗന്ദര്യം കണ്ടെത്തുക എന്നത്. മെഡിക്കല്‍ ലബോറട്ടറി അനലിസ്റ്റ് ബിരുദം നേടിയിട്ടും മിക്കറിന്റെ ഉള്ളിലെ ഭാവനാകാരന്‍ മരിച്ചില്ല. അങ്ങനെ ഹേഗിലെ റോയല്‍ ആര്‍ട്ട് അക്കാദമിയില്‍ കലാപഠനത്തിനായ ചേര്‍ന്നു. ഫോട്ടോഗ്രാഫറായി ജോലി ചെയ്യവെ മൈക്രോഗ്രാഫ് ഇമേജ് ഉപയോഗിച്ച് തന്റെ പരീക്ഷണം മിക്കര്‍ തുടര്‍ന്നു.

അങ്ങനെ എല്ലാ ദിവസവും താന്‍ കാണുന്ന ഓരോ വസ്തുവും തന്റെ ലെന്‍സില്‍ പകര്‍ത്തി. സവാള അരിഞ്ഞു കൊണ്ടിരിക്കെ കണ്ണില്‍ നിന്നു കണ്ണുനീര്‍ വരുന്നതു കണ്ടപ്പോഴാണ് കണ്ണൂനീരിന്റെ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യം തന്റെ മൈക്രോഗ്രാഫ് കണ്ണിലൂടെ നോക്കിക്കാണാന്‍ മിക്കറിന് തോന്നിയത്. കണ്ണുനീര്‍ 3 തരമാണ് ഉള്ളത്.

1

1

ബാസല്‍. അതായത് കണ്ണിന്റെ ഉപരിതലത്തില്‍ കാണപ്പെടുന്നത്. റിഫ് ളക്‌സ്, ഇമോഷണല്‍ എന്നിവയാണ് കണ്ണുനീരിന്റെ 3 വൈവിധ്യങ്ങള്‍. മിക്കര്‍ തന്റെ സുഹൃത്തുക്കളോട് പല കാരണങ്ങള്‍ കൊണ്ടും കരയാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മൈക്രോപിപറ്റുകള്‍ ഉപയോഗിച്ച് കണ്ണുനീര്‍ ഘനീഭവിപ്പിച്ച് ഉപ്പിന്റെ ക്രിസ്റ്റലൈസ് ആക്കി. കണ്ണുനീരിന്റെ വൈവിധ്യങ്ങളും വ്യത്യസ്തമായാണോ സൃഷ്ടിക്കപ്പെടുന്നത് എന്നാണ് മിക്കര്‍ പരിശോധിച്ചത്. എന്നാല്‍, സങ്കടം കൊണ്ട് ഉണ്ടാകുന്ന കണ്ണുനീരും എരിവുള്ളതു കഴിക്കുന്നതു കൊണ്ടുണ്ടാകുന്ന കണ്ണുനീരും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലെന്നു മിക്കര്‍ കണ്ടെത്തി.

1

1

1

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News