ഭാരത് മാതാ എന്നു വിളിക്കാന്‍ പറ്റാത്ത അസദുദ്ദീന്‍ ഒവൈസി പാകിസ്താനിലേക്ക് പോകണമെന്ന് ശിവസേന; അല്ലെങ്കില്‍ സേന തന്നെ ഒവൈസിയെ പാകിസ്താനിലേക്ക് അയക്കും

ദില്ലി: കഴുത്തില്‍ കത്തിവച്ചു പറഞ്ഞാലും ഭാരത് മാതാ എന്നു വിളിക്കില്ലെന്നു പറഞ്ഞ അസദുദ്ദീന്‍ ഒവൈസിയോട് പാകിസ്താനിലേക്ക് പോകാന്‍ ആഹ്വാനം ചെയ്ത് ശിവസേന. ശിവസേന മന്ത്രി രാമദാസ് കദം ആണ് ഒവൈസിയോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടത്. ഒവൈസി ഇന്ത്യയില്‍ തുടരാന്‍ യോഗ്യനല്ലെന്ന് രാമദാസ് പറഞ്ഞു. രാജ്യം ഒവൈസിക്ക് നല്‍കുന്ന ബഹുമാനം അദ്ദേഹം തിരിച്ച് രാജ്യത്തിന് നല്‍കുന്നില്ല. ഒവൈസി ഒന്നുകില്‍ സ്വയം പാകിസ്താനിലേക്ക് പോകണം. അല്ലെങ്കില്‍ ഒവൈസിയെ പാകിസ്താനിലേക്ക് ശിവസേന തന്നെ അയക്കുമെന്നും രാമദാസ് കദം വ്യക്തമാക്കി.

ഒവൈസി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തെ കുറിച്ച് അന്വേഷിക്കണമെന്ന് കദം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലാത്തൂരില്‍ നടത്തിയ പ്രസംഗം അന്വേഷിക്കുമെന്ന് ബിജെപിയും വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലാത്തൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് ഒവൈസി ഭാരത് മാതാ എന്നു വിളിക്കാന്‍ മനസ്സില്ലെന്നു തുറന്നടിച്ചത്. എല്ലാ ഇന്ത്യക്കാരും ഭാരത് മാതാ കീ ജയ് എന്നു വിളിക്കണമെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ഒവൈസി. കഴുത്തില്‍ കത്തിവച്ചു പറഞ്ഞാല്‍ പോലും താന്‍ ഭാരത് മാതാ കീ ജയ് വിളിക്കില്ല. അങ്ങനെ വിളിക്കണമെന്നു ഭരണഘടനയില്‍ പോലും എവിടെയും പറയുന്നില്ലെന്നും ഒവൈസി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News