സ്‌കൈപ് ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത; ഇനി മുതല്‍ വെബില്‍ മാത്രമല്ല, മൊബൈലിലേക്കും ലാന്‍ഡ് ഫോണിലേക്കും വിളിക്കാം

ലോഞ്ച് ചെയ്തതിനു ശേഷമുള്ള ഏറ്റവും വലിയ അപ്‌ഡേഷനുമായി സ്‌കൈപ്. ഇനിമുതല്‍ വെബ് സര്‍വീസ് മാത്രമല്ല സ്‌കൈപില്‍ ലഭിക്കുക. ഉപകാരപ്രദമായ ഒരുപിടി ഫീച്ചേഴ്‌സുമായാണ് സ്‌കൈപ് ഇനി അപ്‌ഡേറ്റ് ചെയ്ത് എത്താന്‍ പോകുന്നത്. സ്‌കൈപ് ഉപയോഗിച്ച് ഇനിമുതല്‍ മൊബൈല്‍ ഫോണിലേക്കും ലാന്‍ഡ് ഫോണിലേക്കും വിളിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. ഇതിനായി ഉപയോക്താക്കള്‍ ചെയ്യേണ്ടത് സ്‌കൈപ് ക്രെഡിറ്റ് ആഡ് ചെയ്യുകയോ അല്ലെങ്കില്‍ ലോക്കല്‍/ഇന്റര്‍നാഷണല്‍ കോളുകള്‍ ആരംഭിക്കുന്നതിനു സബ്‌സ്‌ക്രൈബ് ചെയ്യുകയോ ചെയ്താല്‍ മതി.

skype_for_web_update_phone_calls_landline_blog.jpg

കോളുകള്‍ വിളിക്കാനായി ആളുകള്‍ ചെയ്യേണ്ടത്. കോള്‍ ഫോണ്‍സ് എന്ന ടാബില്‍ ടാപ് ചെയ്യുക. എങ്ങോട്ടാണോ വിളിക്കേണ്ടത് ആ ഡെസ്റ്റിനേഷന്‍ തെരഞ്ഞെടുക്കുക. നമ്പര്‍ ഡയല്‍ ചെയ്ത് വിളിക്കുക. ഇന്‍-ലൈന്‍ യൂട്യൂബ് വീഡിയോസ് എന്ന പുതിയ ഫീച്ചറും സ്‌കൈപില്‍ പുതുതായി ആഡ് ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ചാറ്റില്‍ നിന്നുകൊണ്ടു തന്നെ മറ്റൊരു വെബ്‌സൈറ്റിലേക്ക് പോകാതെ യൂട്യൂബ് വീഡിയോകള്‍ കാണാന്‍ സാധിക്കും. യൂട്യൂബ് വീഡിയോയിലേതു പോലെ തന്നെ വോള്യം, ഫുള്‍ സ്‌ക്രീന്‍ കണ്‍ട്രോളും ഇതില്‍ തന്നെയുണ്ടാകും. ഒരിക്കല്‍ സൈന്‍ ഇന്‍ ചെയ്താല്‍ മറ്റൊരു വിന്‍ഡോയില്‍ ആണെങ്കില്‍ പോലും നോട്ടിഫിക്കേഷന്‍ ലഭിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

സ്‌കൈപ് അക്കൗണ്ട് ഇല്ലാത്തവരെയും ചാറ്റില്‍ ഉള്‍പ്പെടുത്താന്‍ പുതിയ വെബ് അപ്‌ഡേറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഷെയര്‍ കോണ്‍വര്‍സേഷന്‍ ഫീച്ചര്‍ ഉപയോഗിച്ച് ചാറ്റ് ഇന്‍വിറ്റേഷന്‍ ലിങ്ക് മറ്റൊരാള്‍ക്ക് അയക്കാം. അക്കൗണ്ട് ഇല്ലെങ്കില്‍ പോലും ഗസ്റ്റ് ആയി കോണ്‍വര്‍സേഷിനില്‍ പങ്കു ചേരാന്‍ ഇതിലൂടെ സാധിക്കും. സ്‌കൈപിന്റെ കിക് വീഡിയോ മെസേജിംഗ് ആപ് ഈമാസം 24ന് അടച്ചുപൂട്ടും. പക്ഷേ, കികിന്റെ ഒട്ടുമിക്ക ഫീച്ചേഴ്‌സും സ്‌കൈപിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ്‌കൈപ് അറിയിച്ചു. അതുകൊണ്ട് കിക് ഉപയോഗിക്കുന്നവര്‍ വിഷമിക്കേണ്ടതില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News