പാകിസ്താന്‍ വിവരങ്ങള്‍ ചോര്‍ത്തുമെന്ന് ഭയം; ഇന്ത്യന്‍ സൈനികര്‍ക്ക് വി ചാറ്റും സ്‌മേഷും ലൈനും ഉപയോഗിക്കുന്നതിനു വിലക്ക്

ദില്ലി: പാകിസ്താന്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുമെന്ന ആശങ്കയെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം 3 മെസേജിംഗ് ആപ്പുകള്‍ കരിമ്പട്ടികയില്‍ പെടുത്തി. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായിട്ടുള്ള വി-ചാറ്റ്, ലൈന്‍, സ്‌മേഷ് എന്നീ ആപ്പുകളാണ് ഇന്ത്യന്‍ സൈന്യം കരിമ്പട്ടികയില്‍ പെടുത്തിയത്. ഒരു കാരണവശാലും ഈ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് ഇന്ത്യ സൈനികര്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സൈനികരുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ പാകിസ്താന്‍ സ്‌മേഷ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഗൂഗിള്‍ ആപ്പിനെ പ്ലേസ്റ്റോറില്‍ നിന്ന് റിമൂവ് ചെയ്തിരുന്നു.

സൈനികനീക്കം സംബന്ധിച്ച വിവരങ്ങളും ഏറ്റുമുട്ടല്‍ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാന്‍ സ്‌മേഷ് ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. സൈനികദൗത്യം നടക്കുന്ന സ്ഥലങ്ങളില്‍ ഫോണിന്റെ ലൊക്കേഷന്‍ നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്യാനും സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌മേഷ് ആപ്പ് ഉപയോഗിക്കുന്ന സൈനികരുടെ പേഴ്‌സണല്‍ കംപ്യൂട്ടറില്‍ വരെ വൈറസ് കയറിയിരുന്നതായി കണ്ടെത്തി. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നെ ശേഖരിച്ചു വച്ചിട്ടുള്ള സകല നീക്കങ്ങളും ഫോണ്‍ കോളുകളും ടെക്‌സ്റ്റ് മെസേജുകളും ഫോട്ടോഗ്രാഫുകള്‍ പോലും ചോര്‍ത്തപ്പെടും.

മൊബൈല്‍ ഫോണും ഫേസ്ബുക്കും ആണ് ഡാറ്റബേസ് ആയി പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരത്തില്‍ ചോര്‍ത്തപ്പെടുന്ന വിവരങ്ങള്‍ ജര്‍മനിയിലെ ഒരു സെര്‍വറിലാണ് ശേഖരിക്കപ്പെട്ടിരുന്നത്. ഈ സെര്‍വറിന്റെ ഹോസ്റ്റ് കറാച്ചിയിലെ ഒരാളായിരുന്നുവെന്നും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇതുവഴി പാകിസ്താനിലെ ഭീകരവാദികള്‍ക്ക് ഇന്ത്യയെ കുറിച്ച നിര്‍ണായക വിവരങ്ങള്‍ പോലും ലഭ്യമായിരുന്നു എന്നാണ് വാര്‍ത്തകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News