സൂറിച്ച്: ടെന്നീസ് താരം മരിയ ഷറപ്പോവയെ ഐക്യരാഷ്ട്രസഭ ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനത്തു നിന്ന് നീക്കി. ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഉത്തേജക മരുന്നു പരിശോധനയില്‍ പോസിറ്റീവ് ആണെന്നു കണ്ടെത്തിയതായി ഷറപ്പോവ തന്നെ സമ്മതിച്ചതിനെ തുടര്‍ന്നാണ് ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. ലോകത്തെ അസമത്വവും ദാരിദ്ര്യവും നീക്കം ചെയ്യുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ പദ്ധതിയുടെ അംബാസഡറായിരുന്നു ഷറപ്പോവ. 9 വര്‍ഷം നീണ്ട ബന്ധത്തിനാണ് ഇതോടെ അവസാനമാകുന്നത്.
ഷറപ്പോവ ഇത്രയും കാലം ചെയ്തുതന്ന സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നു യുഎന്‍ വക്താവ് പറഞ്ഞു. എന്നാല്‍, അടുത്തിടെ ഷറപ്പോവ തന്നെ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് അവരെ സസ്‌പെന്‍ഡ് ചെയ്യുന്നത്.അന്വേഷണം തീരുന്നതു വരെയാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. നൈക്, പോര്‍ഷെ തുടങ്ങിയ സ്‌പോണ്‍സര്‍മാരും ഷറപ്പോവയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍, ഇത് വാണിജ്യപരമായ കാരണങ്ങളാലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
2007 ഫെബ്രുവരിയിലാണ് മരിയ ഷറപ്പോവയെ ഐക്യരാഷ്ട്രസഭ ഗുഡ്‌വില്‍ അംബാസഡറായി നിയമിച്ചത്. ചെര്‍ണോബില്‍ ദുരന്തത്തില്‍ പെട്ടവര്‍ക്കായി നടത്തിയ സന്നദ്ദപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്തായിരുന്നു ഇത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here