ഗാലക്‌സി എസ് 7 നിര്‍മാണച്ചെലവ് വെറും 15,750 രൂപ; വില്‍ക്കുന്നത് 48,900 രൂപയ്ക്ക്; അഥവാ മൂന്നിരട്ടി അധികം

ദില്ലി: സാംസംഗിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഫ്‌ളാഗ്ഷിപ്പ് മോഡലായ ഗാലക്‌സി എസ് 7 നിര്‍മിക്കാന്‍ എന്തു ചെലവു വരുമെന്നാണ് കണക്ക്.? മാര്‍ക്കറ്റ് അനലിസ്റ്റ് ആയ ഐഎച്ച്എസിന്റെ കണക്കുകള്‍ പ്രകാരം ഗാലക്‌സി എസ് 7 നിര്‍മിക്കാന്‍ ആകെ ചെലവ് 255 ഡോളര്‍ ആണെന്നാണ്. അഥവാ ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ വെറും 15,750 രൂപ. എന്നാല്‍, ഫോണ്‍ വില്‍ക്കുന്നതാകട്ടെ 48,900 രൂപയ്ക്കും. ഡോളര്‍ ഒന്നിന് 70 രൂപ കണക്കാക്കുമ്പോഴാണ് 15,750 രൂപ ചെലവു വരുന്നത്. എന്നാല്‍, ഇതില്‍ സോഫ്റ്റ്‌വെയര്‍ റിസര്‍ച്ച്, ആര്‍ ആന്‍ഡ് ഡി, മാര്‍ക്കറ്റിംഗ്, നികുതികള്‍, വിതരണ ചെലവ് എന്നിവ കണക്കാക്കാതെയാണ് 15,750 രൂപ എന്നത്.

സാംസംഗിന്റെ ഗാലക്‌സി എസ് 7, എസ് 7 എഡ്ജ് സ്മാര്‍ട്‌ഫോണുകളും, ഗിയര്‍ 360 സ്മാര്‍ട് വാച്ചും വൈകാതെ പുറത്തിറങ്ങാനിരിക്കുകയാണ്. എസ് 7, എസ് 7 എഡ്ജ് മോഡലുളിലെ ഏറ്റവും വിലകൂടിയ ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 820 ചിപ്‌സെറ്റാണ്. ഇതിനു മാത്രം ചെലവു വരുന്നത് 62 ഡോളര്‍ അഥവാ 4,171 രൂപ. കാമറ മൊഡ്യൂളിന് ചെലവു വരുന്നത് 14 ഡോളര്‍ അഥവാ 941 രൂപയാണ്. രസകരമായ മറ്റൊരു കാര്യം മെറ്റീരിയലുകളുടെ ബില്‍ ഗാലക്‌സി എസ് 5നേക്കാള്‍ 1 ഡോളര്‍ കുറവാണെന്നതാണ്.

ആപ്പിളിനെ വെല്ലുവിളിച്ച് പുറത്തിറക്കുന്ന എസ് 7, എസ് 7 എഡ്ജ് മോഡലുകളുടെ മാര്‍ക്കറ്റിംഗിനായി 100 കോടി രൂപ ചെലവഴിക്കുമെന്ന് നേരത്തെ സാംസംഗ് വ്യക്തമാക്കിയിരുന്നതാണ്. തകര്‍പ്പന്‍ പെര്‍ഫോമന്‍സും വാട്ടര്‍പ്രൂഫും ആണ് കമ്പനി ഫോണുകള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News