ലോകകപ്പ് ട്വന്റി-20: ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വിയോടെ തുടക്കം; കിവീസിന്റെ ജയം 47 റണ്‍സിന്

നാഗ്പൂര്‍: ട്വന്റി-20 ലോകകപ്പിലെ ആദ്യമത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. 47 റണ്‍സിനാണ് ന്യൂസിലന്‍ഡ് ജയിച്ചത്. 127 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. 12 റണ്‍സെടുക്കുന്നതിനിടെ 3 പ്രധാന വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത് ശര്‍മ 5 റണ്‍സെടുത്തും ശിഖര്‍ ധവാന്‍ 1 റണ്‍സെടുത്തും സുരേഷ് റെയ്‌ന 1 റണ്‍സെടുത്തും പുറത്തായി. മിച്ചല്‍ സാന്റ്‌നര്‍ക്കാണ് രണ്ടു വിക്കറ്റുകള്‍.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് 7 വിക്കറ്റു നഷ്ടത്തില്‍ 126 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം മധ്യനിരയുടെ ചെറുത്തുനില്‍പാണ് കിവികള്‍ക്ക് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. 34 റണ്‍സെടുത്ത കൊറി ആന്‍ഡേഴ്‌സണാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി അശ്വിനും നെഹ്‌റ, ബൂംറ, റെയ്‌ന, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റു വീഴ്ത്തി.

കിവികളുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരെ നിലയുറപ്പിക്കുന്നതിനു മുമ്പേ നഷ്ടമായി. മാര്‍ട്ടിന്‍ ഗുപ്ടില്‍ 6ഉം, കെയിന്‍ വില്യംസണ്‍ 8ഉം, കോളിന്‍ മണ്‍റോ 7ഉം റണ്‍സെടുത്ത് പുറത്തായി. പിന്നീട് വന്ന കൊറി ആന്‍ഡേഴ്‌സന്റെയും റോസ് ടെയ്‌ലറുടെയും സാന്റ്‌നറുടെയും ചെറുത്തുനില്‍പുകളാണ് കിവികള്‍ക്ക് പുതുജീവന്‍ നല്‍കിയത്. ആന്‍ഡേഴ്‌സണ്‍ 34ഉം, ടെയ്‌ലര്‍ 10ഉം സാന്റ്‌നര്‍ 18ഉം റണ്‍സെടുത്തു. 21 റണ്‍സെടുത്ത ലൂക് റോഞ്ചിയാണ് കീവീസ് നിരയില്‍ പിടിച്ചുനിന്ന മറ്റൊരാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News