മെസ്സിക്കു മുന്നില്‍ ഇനിയും കീഴടങ്ങാത്ത ഒരു റെക്കോര്‍ഡുണ്ട്; അത് ഏതാണെന്ന് അറിയാമോ?

കാംപ്‌നൗ: റെക്കോര്‍ഡുകളുടെ രാജകുമാരന്‍ ലിയോണല്‍ മെസ്സിക്കു മുന്നില്‍ ഫുട്‌ബോളിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും വഴിമാറിയിട്ടുണ്ടെന്നാണ് കണക്ക്. ചുരുങ്ങിയ പക്ഷം ക്ലബ് റെക്കോര്‍ഡുകളും ബാഴ്‌സലോണ റെക്കോര്‍ഡുകളും മെസ്സിക്കു മുന്നില്‍ കീഴടങ്ങിയിട്ടുണ്ട്. അഞ്ചുതവണ ബാലണ്‍ ഡി ഓര്‍ ജേതാവ്, ബാഴ്‌സലോണയുടെ റെക്കോര്‍ഡ് ഗോള്‍ സ്‌കോറര്‍, കൂടുതല്‍ ഹാട്രിക്കുകള്‍ എന്നിങ്ങനെ മെസ്സിക്കു മുന്നില്‍ തലകുനിക്കാത്ത റെക്കോര്‍ഡുകള്‍ ചുരുക്കം. എന്നാല്‍, 12 വര്‍ഷമായിട്ടും മെസ്സിക്കു മുന്നില്‍ കീഴടങ്ങാത്ത ഒരു റെക്കോര്‍ഡുണ്ട്. അത് ഫ്രീ കിക്കില്‍ നിന്ന് നേടിയ റെക്കോര്‍ഡുകളുടെ എണ്ണത്തിലാണ്.

Sao Paulo Captain and star striker Rai (R) steals
ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോളുകള്‍ എന്ന റെക്കോര്‍ഡ് ഇപ്പോഴും മുന്‍ ഡച്ച് താരം റൊണാള്‍ഡ് കോമാന്റെ പേരിലാണ്. 25 ഗോളുകളാണ് കോയ്മാന്‍ നേടിയിട്ടുള്ളത്. ആറുവര്‍ഷം കൊണ്ടാണ് കോയ്മാന്റെ നേട്ടം. എന്നാല്‍, 12 വര്‍ഷം കൊണ്ട് മെസ്സി ഫ്രീകിക്കിലൂടെ നേടിയത് വെറും 21 ഗോളുകളാണ്. മെസ്സിക്കു തൊട്ടുപിന്നിലുള്ളത് മുന്‍ ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോയാണ്. 5 വര്‍ഷത്തിനിടെ 20 ഗോളുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News