കോട്ടയം: സംവിധായകന്‍ മേജര്‍ രവിയാല്‍ തെറ്റിദ്ധരിക്കപ്പെട്ട നടനാണ് മോഹന്‍ലാലെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. പേരിനൊപ്പം ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ച സന്തോഷത്തിലാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ പ്രസ്താവന നടത്തിയത്. മേജര്‍ രവി സ്വയം തെറ്റിദ്ധരിക്കപ്പെടുന്നു. അസഹിഷ്ണുത മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ വര്‍ഗീയ ധ്രുവീകരണം നടക്കുന്നത് മോദി അധികാരത്തില്‍ വന്ന ശേഷമാണെന്നും ബെന്യാമിന്‍ പറഞ്ഞു. കോട്ടയം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലാണ് മേജര്‍ രവിയെ വിമര്‍ശിച്ച് ബെന്യാമിന്‍ രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here