കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍; കൊല്‍ക്കത്തയിലെ കോളജുകള്‍ക്ക് നോട്ടീസ്; നടപടി ജെഎന്‍യു വിവാദത്തിന്റെ പശ്ചാത്തലത്തില്‍

ദില്ലി: രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന ജമ്മു-കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശേഖരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്തയിലെ കോളജുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം നോട്ടീസ് നല്‍കി. ജെഎന്‍യു സംഭവങ്ങളുടെ പശ്ചാത്തത്തിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയേക്കാവുന്ന നീക്കമാണിത്.

പൊലീസ് ഇന്റലിജന്‍സ് വിഭാഗമാണ് കോളജുകള്‍ക്ക് നോട്ടീസ് നല്‍കിയത്. വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറാനാണെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ അറസ്റ്റിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ജാധവ്പൂര്‍ സര്‍വകലാശാലയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്‍ക്കത്തയിലെ കോളജുകള്‍ക്ക് നോട്ടീസ് അയച്ചത് എന്നാണ് സൂചന.

ഇന്റലിജന്‍സ് വിഭാഗത്തിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഒപ്പോടു കൂടിയ നോട്ടിസ് കോളജ് പ്രിന്‍സിപ്പാള്‍മാര്‍ക്കാണ് അയച്ചത്. ജെഎന്‍യു സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായാണ് നടപടിയെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News