പുകയില പാക്കറ്റുകളിൽ മുന്നറിയിപ്പിന്റെ വലുപ്പം 50 ശതമാനം മതിയെന്ന് പാര്‍ലമെന്റ് സമിതി; തീരുമാനം വാണിജ്യ താല്‍പര്യത്തോടെയെന്ന് ആരോപണം

ദില്ലി: സിഗരറ്റ്, ബീഡി ഉള്‍പ്പടെ പുകയില ഉല്‍പന്ന പാക്കറ്റുകളിലെ മുന്നറിയിപ്പ് പരസ്യത്തിന്റെ വലുപ്പം 50 ശതമാനം മതിയെന്ന് പാര്‍ലമെന്റ് സമിതി. 85 ശതമാനം വേണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം നടപ്പാക്കുന്നത് ഇതോടെ അനിശ്ചത്വത്തിലായി. സിഗരറ്റ് കമ്പനി മുതലാളിമാര്‍ ഉള്‍പ്പെട്ട സമിതി തീരുമാനം വാണിജ്യ താത്പര്യത്തോടെയാണെന്ന ആരോപണവും ശക്തമാണ്. നിലവില്‍ പുകയില ഉത്പന്ന പാക്കറ്റുകളില്‍ 40 ശതമാനം വലുപ്പത്തിലാണ് മുന്നറിയിപ്പ് പരസ്യം നല്‍കുന്നത്.

ഏപ്രില്‍ ഒന്ന് മുതല്‍ മുന്നറിയിപ്പ് പരസ്യം 85 ശതമാനം വലുപ്പത്തില്‍ കൊടുക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഈ തീരുമാനത്തിന് എതിരെ രംഗത്തെത്തിയ ബിജെപി എംപിയും ബീഡി കമ്പനി ഉടമയുമായ ശ്യാം ചരണ്‍ ഗുപ്തയുടേതടക്കം കടുത്ത പ്രതിഷേധത്തില്‍ വിഷയം പഠിക്കാന്‍ പ്രത്യേക സമിതിയെ പാര്‍ലമെന്റ് നിയോഗിക്കുകയായിരുന്നു. പ്രമുഖ സിഗരറ്റ് കമ്പനി മുതലാളി കൂടിയായ ദിലീപ് ഗാന്ധി അടക്കം 16 അംഗ സംഘം നടത്തിയ പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. പാക്കറ്റുകളില്‍ മുന്നറിയിപ്പ് പരസ്യ വലുപ്പം വര്‍ധിപ്പിക്കുന്നത് ലക്ഷക്കണക്കിന് പുകയില കര്‍ഷകരെയും തൊഴിലാളികളേയും പ്രതികൂലമായി ബാധിക്കുമെന്നും പുകയില വ്യവസായം താറുമാറുകന്നതിനു കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

സിഗരറ്റ് പാക്കുകളില്‍ പരസ്യ വലുപ്പം 50 ശതമാനമാക്കിയാല്‍ മതിയെന്നും ബീഡി പാക്കുകളില്‍ ഒരു സൈഡില്‍ മാത്രം മുന്നറിയിപ്പ് മതിയെന്നും സമിതി ശുപാര്‍ശ ചെയതു. എന്നാല്‍ സിഗരറ്റ് കമ്പനി മുതലാളിമാര്‍ ഉള്‍പ്പെട്ട സമിതി തീരുമാനം നടപ്പാക്കുന്നത് വാണിജ്യ താത്പര്യത്തോടെ ആണെന്ന ആരോപണവും ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News