മുസ്ലിം യുവാക്കളെ നിര്‍ബന്ധിച്ച് ഐഎസില്‍ ചേര്‍ത്തു; കൊല്ലപ്പെട്ടപ്പോള്‍ അവരുടെ ഭാര്യമാരെ സ്വന്തം ഭാര്യമാരാക്കി; ഇമാമിന് ആറുവര്‍ഷം തടവുശിക്ഷ

ഓസ്ട്രിയ: ആളുകളെ നിര്‍ബന്ധിച്ച് ഐഎസില്‍ ചേര്‍ക്കുകയും കൊല്ലപ്പെട്ടപ്പോള്‍ അവരുടെ വിധവകളായ ഭാര്യമാരെ സ്വന്തം ഭാര്യയാക്കുകയും ചെയ്ത ഇമാമിന് ഓസ്ട്രിയയില്‍ ആറുവര്‍ഷം തടവുശിക്ഷ. തീവ്രവാദം പ്രോത്സാഹിപ്പിച്ചതിനാണ് ഇമാമിനെ ശിക്ഷിച്ചത്. 42 വയസ്സുള്ള ഇമാം ഇത്തരത്തില്‍ 3 സ്ത്രീകളെയാണ് ഭാര്യമാരാക്കിയത്. ഇവരുടെ ഭര്‍ത്താക്കന്‍മാരെ ഐഎസില്‍ ചേര്‍ക്കുകയും അവര്‍ കൊല്ലപ്പെടുമ്പോള്‍ സ്ത്രീകളോട് തന്റെ ഭാര്യയാകാന്‍ പറയുകയുമായിരുന്നു ഇമാമിന്റെ രീതി. ചെച്‌നിയയാണ് ഇമാമിന്റെ സ്വദേശം.

മൂന്നു പേരെയാണ് ഇമാം ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് അയച്ചത്. ഇതില്‍ ഇമാമിനെതിരെ പരാതി കൊടുത്ത യുവതിയുടെ ഭര്‍ത്താവും ഉണ്ടായിരുന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും ഇവര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിനു ശേഷമാണ് ഇമാം സ്ത്രീയോട് തന്റെ മൂന്നാം ഭാര്യയാകാന്‍ ആവശ്യപ്പെട്ടത്. അവരുടെ മൂന്നു മക്കളെയും ഏറ്റെടുക്കാമെന്ന വാഗ്ദാനവും നല്‍കി. ഇമാമിന്റെ വാഗ്ദാനം കേട്ട് പ്രചോദിതയായി മൂന്നു മക്കള്‍ക്കൊപ്പെം സിറിയയില്‍ പോകാന്‍ തയ്യാറായതിനു സ്ത്രീയെ 15 മാസം തടവിനും ശിക്ഷിച്ചു. ഇമാമിന് ആ സ്ഥാനത്തിനു വേണ്ട യോഗ്യത ഇല്ലെന്നും നിലവില്‍ ദക്ഷിണ ഓസ്ട്രിയയിലെ ഒരു പള്ളിയില്‍ പണ്ഡിതനായി ജോലി ചെയ്തു വരുകയാണെന്നും പൊലീസ് പറഞ്ഞു.

ഐഎസ് ആശയപ്രചാരണ ചിത്രം ഷൂട്ട് ചെയ്യാന്‍ സിറിയയിലേക്ക് പോയ ഒരാളെയും അറസ്റ്റ് ചെയ്ത് കോടതി തടവുശിക്ഷയ്ക്ക് വിധിച്ചു. ഇയാള്‍ അടക്കം 3 സ്ത്രീകളെയും 3 പുരുഷന്‍മാരെയുമാണ് ദക്ഷിണ ഓസ്ട്രിയന്‍ കോടതി ശിക്ഷിച്ചത്. തീവ്രവാദ സംഘടനയില്‍ അംഗത്വം എടുത്തു എന്നാണ് ഇവര്‍ക്കെതിരായ കുറ്റം. ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News