മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഒപ്പത്തിന്റെ ചിത്രീകണം പുരോഗമിക്കുമ്പോള്‍ ട്രോളുകളും ഒപ്പം കൂടുകയാണ്. ഒപ്പത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് ട്രോളന്‍മാര്‍ പുതിയ ട്രോളിന് ഇരയാക്കിയത്. ഒപ്പത്തില്‍ മുഴുനീള അന്ധകഥാപാത്രമാണ് മോഹന്‍ലാല്‍. എന്നാല്‍, കയ്യില്‍ വാച്ചുകെട്ടിയ പോസ്റ്ററാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയത്. എന്നാല്‍, അന്ധന് എന്തിനാ വാച്ച് എന്ന പേരിലാണ് ട്രോളുകള്‍. പോസ്റ്റര്‍ പുറത്ത് വന്ന അടുത്ത സെക്കന്റില്‍ ഒരാള്‍ ഇത് കമന്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍ അന്ധന് ചെവി കേട്ടുകൂടെയെന്നും അത് ടോക്കിംഗ് വാച്ചാണെന്നും മോഹന്‍ലാല്‍ ആരാധകര്‍ വാദിക്കുന്നു. ഒരു ഫ് ളാറ്റില്‍ നടക്കുന്ന കൊലപാതകത്തിന് ദൃക്‌സാക്ഷിയാകുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റേതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. അവിടെയും അന്ധത പ്രശ്‌നമാകുന്നു. കാഴ്ച ഇല്ലാത്ത ആള്‍ എങ്ങനെ ദൃക്‌സാക്ഷിയും സാക്ഷിയുമാകും എന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
ഏതെയാലും ചിത്രീകരണ സമയത്ത് തന്നെ സോഷ്യല്‍ മീഡിയയില്‍ ഒപ്പം ഇടം പിടിച്ചു കഴിഞ്ഞു. എല്ലാ വിവാദങ്ങള്‍ക്കും മറുപടി ലഭിക്കണമെങ്കില്‍ ഓണം വരെ കാത്തിരിക്കണം. കാരണം ഓണത്തിനാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ ഒപ്പം തീയറ്ററുകളില്‍ എത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here