ദുല്‍ഖര്‍ ഭയങ്കര ചൂടനാണ്; കലിയുടെ ട്രെയ്‌ലര്‍ എത്തി

ദുല്‍ഖര്‍ സല്‍മാനും പ്രേമം ഫെയിം സായ് പല്ലവിയും ഒരുമിക്കുന്ന കലിയുടെ ട്രെയ്‌ലര്‍ പുറത്തുവന്നു. പേരുപോലെ തന്നെ അല്‍പം ചൂടനാണ് ദുല്‍ഖര്‍ ചിത്രത്തില്‍. ചാര്‍ലിക്കു ശേഷം ആരാധകര്‍ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രമാണ് കലി. പ്രേമത്തിനു ശേഷം സായ് പല്ലവി നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദുല്‍ഖറും സായിയും ഭാര്യാഭര്‍ത്താക്കന്‍മാരായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിന്റെ സംവിധാനം.

സണ്ണി വെയ്ന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും സമീര്‍ താഹിറും ഒന്നിക്കുന്ന ചിത്രമാണ് കലി. രാജേഷ് ഗോപിനാഥനാണ് തിരക്കഥയെഴുതുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. ഹരിനാരായണന്‍ ബികെയുടെ വരികള്‍ക്ക് ഗോപീ സുന്ദറാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സമീര്‍ താഹിറും ഷൈജു ഖാലിദും ആഷിഖ് ഉസ്മാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ച് 26ന് ചിത്രം തീയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News