ലാഹോര്‍: പാകിസ്താനിലെ പെഷാവറില്‍ തിരക്കുള്ള നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. പെഷാവറിലെ സദ്ദറില്‍ തിരക്കുള്ള നഗരത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സര്‍ക്കാര്‍ ജീവനക്കാരുമായി പോയ ബസിലാണ് സ്‌ഫോടനമുണ്ടായത്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. സര്‍ക്കാരും പൊലീസും ആശുപത്രി അധികൃതരും മരണസംഖ്യ സ്ഥിരീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here