ലൈംഗിക വൈകൃതന്‍ പരാമര്‍ശത്തില്‍ കുടുങ്ങി അര്‍ണാബ് ഗോസ്വാമി; നിജസ്ഥിതി അന്വേഷിക്കാതെ ചര്‍ച്ച ചെയ്തതിന് 50000 രൂപ പിഴ

ദില്ലി: വിവാദ വാര്‍ത്താവതാരകന്‍ അര്‍ണാബ് ഗോസ്വാമിക്ക് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡാര്‍ഡ്‌സിന്റെ ശിക്ഷ. വാര്‍ത്തയില്‍ പക്ഷപാതപരമായി പെരുമാറിയെന്നു കാട്ടിയാണ് അമ്പതിനായിരം രൂപ പിഴയിട്ടത്. മാപ്പു പറയണമെന്നും ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡാര്‍ഡ്‌സ് നിര്‍ദേശിച്ചു. വിവാദമായ ജസ്ലീന്‍ കൗര്‍ സംഭവത്തിന്റെ റിപ്പോര്‍ട്ടിംഗിനും ചര്‍ച്ചയ്ക്കുമിടയില്‍ പിഴവുണ്ടായെന്നുകാട്ടിയാണു നടപടി.

ടൈംസ് നൗ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്തയാളെ ലൈംഗിക വൈകൃതന്‍ എന്നര്‍ഥം വരുന്ന പെര്‍വെര്‍ട്ടഡ് എന്ന വാക്കുപയോഗിച്ചു വിശേഷിപ്പിച്ചതാണ് അര്‍ണാബിന് വിനയായത്. ആം ആദ്മി പ്രവര്‍ത്തകയായ ജസ്ലീന്‍ കൗറിനോട് സര്‍വജീത് കൗര്‍ എന്ന ചെറുപ്പക്കാരന്‍ മോശമായി പെരുമാറിയതായിരുന്നു ചര്‍ച്ചാ വിഷയം. ഫേസ്ബുക്കില്‍ സര്‍വജീത് സിംഗിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ജസ്ലീന്‍ കൗര്‍ ആരോപണം ഉന്നയിച്ചത്.

സംഭവത്തിന്റെ നിജസ്ഥിതി അര്‍ണാബ് അന്വേഷിച്ചില്ലെന്നും ആരോപണവിധേയനെ യാതൊരു ചിന്തയുമില്ലാതെ കുറ്റവാളിയായി ചിത്രീകരിച്ചുവെന്നും ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡാര്‍ഡ് വിലയിരുത്തി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ കനയ്യകുമാറിനെതിരായി നടപടികളില്‍ സ്വീകരിച്ച നിലപാടും അര്‍ണാബിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. എഡിറ്റ് ചെയ്തു തയാറാക്കിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ അടച്ചക്ഷേപിക്കുന്ന തരത്തിലാണ് അര്‍ണാബ് ചര്‍ച്ചയില്‍ പെരുമാറിയത്. ഇതിന്റെ പേരില്‍ മാധ്യമസമൂഹത്തിലെ ഒരു വിഭാഗവും സമൂഹ മാധ്യമങ്ങളും കടുത്ത ഭാഷയിലാണ് അര്‍ണാബിനെ വിമര്‍ശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News