പാലിയേക്കര ടോള്‍പ്ലാസയില്‍ രൂപ ഡോളറാകും; 100 രൂപ ടോള്‍ കൊടുത്തപ്പോള്‍ കിട്ടിയത് 100 ഡോളറിന്റെ രസീത്; ലക്ഷക്കണക്കിന് രൂപയൊഴുകുന്ന ടോള്‍പ്ലാസയില്‍ എവിടെനിന്നു വന്നു ‘ഡോളര്‍?’

തൃശൂര്‍: തുടക്കം മുതല്‍ വിവാദങ്ങളുടെ പാതയാണ് പാലിയേക്കര ടോള്‍ പ്ലാസ തുറന്നിട്ടത്. കഴുത്തറപ്പന്‍ നിരക്കുമായി ദേശീയപാതാ യാത്രക്കാരെ പിഴിയുന്ന ടോള്‍പ്ലാസയില്‍ രൂപ നല്‍കിയാല്‍ കിട്ടുന്നതു ഡോളറിനുള്ള രസീത്. മാനുഷികപ്പിഴവാണോ യന്ത്രപ്പിഴവാണോ എന്നു വ്യക്തമല്ലെങ്കിലും ഗുരുതരമായ പിഴവാണെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞദിവസം ടോള്‍പ്ലാസയിലൂടെ കടുന്നുപോയ വരുണ്‍ പീറ്റര്‍ എന്ന യാത്രക്കാരനാണ് രണ്ടുവശത്തേക്കുമുള്ള കാര്‍പാസിന് 100 ഡോളറിന്റെ രസീത് ലഭിച്ചത്. മാര്‍ച്ച് പന്ത്രണ്ടിനാണ് വരുണ്‍ ടോള്‍പ്ലാസയിലൂടെ കടന്നുപോയത്. മാര്‍ച്ച് രണ്ടിനു നല്‍കിയ രസീതിലും നൂറു ഡോളര്‍ എന്നാണു കാട്ടിയിരിക്കുന്നത്. അതേസമയം, പതിനൊന്നിനു ടോള്‍ നല്‍കിയ ഒരു സുഹൃത്തിന് കൃത്യമായ നൂറു രൂപയുടെ രസീതും ലഭിച്ചു. രസീതുകളിലെ പാകപ്പിഴ കണ്ടെത്തിയ വരുണ്‍ പീറ്റര്‍ അക്കാര്യം കൈരളി ന്യൂസ് ഓണ്‍ലൈനിനെ അറിയിക്കുകയായിരുന്നു.

വരുണിനും സുഹൃത്തുക്കള്‍ക്കും ലഭിച്ച ടോള്‍ രസീതുകള്‍ ചുവടെ

TOLL 2

TOLL 1
TOLL 3

TOLL 4

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here