ടെലിവിഷന്‍ അവതാരക ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു; ജീവനൊടുക്കിയത് പുലര്‍ച്ചെ വന്ന ഫോണ്‍ കോളിനു പിന്നാലെ; പൊലീസ് അന്വഷണം ആരംഭിച്ചു

സെക്കന്തരാബാദ്: തെലുഗുവിലെ പ്രശസ്തയായ ടെലിവിഷന്‍ ചാനല്‍ അവതാരക പേയിംഗ് ഗസ്റ്റായി താമസിക്കുന്ന മുറിയില്‍ തൂങ്ങിമരിച്ചു. പ്രമുഖ ചാനലായ ജെമിനിയിലെ അവതാരക കെ നിരോഷ(23)യാണ് ഇന്നു പുലര്‍ച്ചെ തൂങ്ങിമരിച്ചത്. പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍വന്നതിനു പിന്നാലെയാണ് നിരോഷ തൂങ്ങിമരിച്ചതെന്നു പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വഷണം ആരംഭിച്ചു.

ഒരു ന്യൂസ് ചാനലില്‍ റിപ്പോര്‍ട്ടറായിരുന്ന നിരോഷ അടുത്തകാലത്താണ് ജെമിനിയില്‍ അവതാരകയായത്. നിരവധി ജനപ്രിയ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത് നിരോഷയായിരുന്നു. കാമുകന്‍ റിത്വിക് കാനഡയിലാണുള്ളത്. ചിത്തൂര്‍ സ്വദേശിയായ റിത്വിക്കിന്റെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും. പ്രണയബന്ധത്തിലെ താളപ്പിഴകളാണ് നിരോഷയുടെ ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.

TV anchor Nirosha (Photo: Facebook)

ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel