ഞാന്‍ മരിച്ചാലെങ്കിലും എന്നോടുള്ള ദേഷ്യം കളയണം; എന്റെ മരണത്തിന് ഒരിക്കലും നീയല്ല ഉത്തരവാദി; ആത്മഹത്യ ചെയ്ത നടന്‍ സായ് പ്രശാന്ത് ഭാര്യക്കെഴുതിയ മരണക്കുറിപ്പ് പുറത്ത്

ചെന്നൈ: തമിഴ് നടന്‍ സായ് പ്രശാന്തിന്റെമരണവാര്‍ത്ത തമിഴ് സിനിമാലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. കുടുംബത്തില്‍ നിന്നുണ്ടായിരുന്ന മാനസിക സമ്മര്‍ദമാണ് പ്രശാന്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു വ്യക്തമാക്കുന്നതാണ് സായ് പ്രശാന്ത് അവസാനമായി ഭാര്യക്കെഴുതിയ മരണക്കുറിപ്പ് വ്യക്തമാക്കുന്നത്. രണ്ടാം ഭാര്യ സുചിതയ്ക്ക് എഴുതിയ കത്താണ് പൊലീസ് കണ്ടെടുത്തത്. കത്ത് ഇങ്ങനെ. പലപ്പോഴും ഞാന്‍ നിന്നെ മര്‍ദിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇനി എന്റെ മരണം നിനക്കോ നിന്റെ കുടുംബത്തിനോ യാതൊരു പ്രശ്‌നവും ഉണ്ടാക്കില്ല. കാരണം, എന്റെ മരണത്തിന് ഒരിക്കലും നീ ഉത്തരവാദിയല്ല. ഇതിനു ഞാന്‍ മാത്രമാണ് ഉത്തരവാദി. ഞാന്‍ നിന്നെയും മകള്‍ രക്ഷിതയെയും വിട്ടു പോകുകയാണ്. ഒരിക്കലും കരയരുത്.

എന്റെ അച്ഛനോ അമ്മയോ ഒരിക്കലും നിന്നോട് ഇക്കാര്യത്തെ പറ്റി ചോദിക്കില്ല. നിന്റെ ചെറിയച്ഛനോട് അദ്ദേഹം എന്റെ അച്ഛനോടു പറഞ്ഞ കാര്യങ്ങള്‍ക്ക് മാപ്പു ചോദിക്കാന്‍ പറയണം. എന്റെ അച്ഛനും അമ്മയും നിനക്ക് 5 ലക്ഷം രൂപ തരും. ഞാന്‍ മരിച്ച ശേഷം എങ്കിലും എന്നോടു ദേഷ്യം വച്ചുപുലര്‍ത്തരുത്.

രണ്ടുദിവസം മുമ്പ് ചെന്നൈ ഗംഗാനഗറിലെ വീട്ടിലാണ് ഇന്നലെ സായി പ്രശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യത്തില്‍ വിഷം കലര്‍ത്തി കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. മാനസിക സമ്മര്‍ദ്ദം മൂലമാണ് സായി പ്രശാന്ത് ആത്മഹത്യ ചെയ്തതെന്നായിരുന്നു പൊലീസ് നിഗമനം. ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയ സായി പ്രശാന്ത് മൂന്ന് മാസം മുമ്പാണ് വിണ്ടും വിവാഹം കഴിച്ചത്. സുചിതയാണ് ഭാര്യ. ആദ്യ വിവാഹത്തില്‍ രക്ഷിത എന്നൊരു മകളുമുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സായി ഭാര്യ സുചിതക്കെഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.

ആല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിന്റെ തമിഴ് പതിപ്പില്‍ സായി പ്രശാന്ത് അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ നിരവധി ടെലിവിഷന്‍ പരമ്പകളിലും സായി അഭിനയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News