അഫ്രീദിക്ക് ലോകകപ്പ് മാത്രമല്ല, സമാധാന നൊബേല്‍ തന്നെ നല്‍കണം; പാക് ബ്ലാസ്റ്ററോട് തനിക്ക് പ്രണയമാണെന്ന് ഇന്ത്യന്‍ മോഡല്‍; ആര്‍ഷി ഖാന്റെ സെല്‍ഫി വീഡിയോ

Afridi-Arshi

മുംബൈ: പാകിസ്താനിലേതിനേക്കാള്‍ സ്‌നേഹം ലഭിക്കുന്നത് ഇന്ത്യയിലാണെന്നു പറഞ്ഞ ഷാഹിദ് അഫ്രീദിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തന്നെ നല്‍കണമെന്ന് ഇന്ത്യന്‍ മോഡല്‍ ആര്‍ഷി ഖാന്‍. മുമ്പ് അഫ്രീദിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയ മോഡലാണ് ആര്‍ഷി. അഫ്രീദി തന്റെ കാമുകനാണെന്ന് ആര്‍ഷി തുറന്നു സമ്മതിക്കുന്നു. പാക് ക്രിക്കറ്റ് ടീമിനെ സ്വാഗതം ചെയ്യുന്നതായും താന്‍ പാകിസ്താനോടൊപ്പമാണെന്നും ആര്‍ഷി ട്വീറ്റ് ചെയ്തു. ഇക്കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് ഒരു സെല്‍ഫി വീഡിയോയും ആര്‍ഷി പോസ്റ്റ് ചെയ്തു.

അഫ്രീദിയെ സപ്പോര്‍ട്ട് ചെയ്യാന്‍ ഉണര്‍ന്നെണീക്കൂ എന്ന് ആര്‍ഷി ഖാന്‍ മിയാന്‍ദാദിനോടും കൂട്ടരോടും ആഹ്വാനം ചെയ്യുന്നുണ്ട്. മത്സരത്തിനു മുമ്പുതന്നെ അഫ്രീദി കളി ജയിച്ചതായും ആര്‍ഷി ട്വീറ്റ് ചെയ്തു. പാകിസ്താന്‍ ടീമിനെയും തന്റെ കാമുകനെയും ഇന്ത്യയിലെത്തിച്ച പ്രധാനമന്ത്രിയോടും സുഷമ സ്വരാജിനോടും നന്ദി പറയാനും താരം മറന്നില്ല. ഇന്ത്യയില്‍ അഫ്രീദിക്ക് ആരാധകരുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധനവുണ്ടാകുമെന്നും ആര്‍ഷി ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here