ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ കാര്‍ വികസിപ്പിച്ച് മലയാളി ടെക്കി; കണ്ടെത്തലിലേക്കു നയിച്ചത് മരണത്തിനു മുന്നില്‍നിന്നു തിരിച്ചുവന്ന അപകടത്തിന്റെ അനുഭവം

മരണമുഖത്തുനിന്ന് ഡ്രൈവറില്ലാ കാറിലേക്ക്

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു ബംഗളുരുവില്‍ കാര്‍ ഡ്രൈവറുടെ അശ്രദ്ധ മൂലമുണ്ടായ അപകടത്തില്‍ മരണത്തെ മുഖാമുഖം കണ്ടതിനു ശേഷമാണ് ഡ്രൈവറില്ലാ കാറിനെക്കുറിച്ചു റോഷി ചിന്തിച്ചു തുടങ്ങിയത്. ബംഗളുരു വിമാനത്താവളത്തില്‍നിന്നു വീട്ടിലേക്കായിരുന്നു കാര്‍ യാത്ര. ഇടയ്ക്കുറങ്ങിപ്പോയ ഡ്രൈവര്‍ കാര്‍ മറ്റൊരു കാറില്‍ ഇടിക്കാന്‍ പോയി. സമയോചിതമായി ഇടപെട്ട റോഷി സ്റ്റിയറിംഗിന്റെ നിയന്ത്രണം കൈക്കലാക്കുകയും ഡ്രൈവറെ മാറ്റി വീടു വരെ ടാക്‌സിക്കാര്‍ സ്വയം ഓടിച്ചു പോവുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറില്ലാത്ത കാര്‍ വികസിപ്പിക്കുക ജീവിതലക്ഷ്യമായി ഏറ്റെടുക്കുകയായിരുന്നു. കൂട്ടുകാരും പൂര്‍ണമനസോടെ ഒപ്പം ചേര്‍ന്നു.

2011-ല്‍ താന്‍ തയാറാക്കിയ സോഫ്റ്റ് വെയര്‍ പരീക്ഷിക്കാനായി ഒരു നാനോ കാര്‍ വാങ്ങി. ഇന്ത്യയില്‍ നിര്‍മിച്ചകാറില്‍തന്നെ പരീക്ഷണം നടത്താനായിരുന്നു നാനോ വാങ്ങിയത്. ലോകത്ത്, നിസാനും ജനറല്‍ മോട്ടോഴ്‌സും ബിഎംഡബ്ല്യൂവും ഗൂഗിളുമെല്ലാം ഈ പരീക്ഷണങ്ങളില്‍ വ്യാപൃതമായതിനാലാണ് ഇന്ത്യന്‍ നിര്‍മിത കാര്‍ തന്നെ തെരഞ്ഞെടുത്തത്. കാര്‍ വാങ്ങിയ ശേഷം എന്‍ജിന്റെ പ്രവര്‍ത്തനം സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു ആദ്യത്തെ ദൗത്യം. തുടര്‍ന്ന് കാറിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന അല്‍ഗോരിതം തയാറാക്കി.

തുടര്‍ന്ന്, ഡ്രൈവറില്ലാതെ കാര്‍ ഓടിക്കാനുള്ള സംവിധാനങ്ങളൊരുക്കുകയായിരുന്നു അടുത്ത പടി. വാഹനത്തിന്റെ വേഗം സ്വയം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും തടസങ്ങളും മറ്റു വാഹനങ്ങളും തിരിച്ചറിയാനുള്ള ലേസര്‍ സംവിധാനവും തയാറാക്കുകയായിരുന്നു അടുത്ത നീക്കം. എച്ച്ഡിആര്‍ കാമറകളും ജിപിഎസും ഒരുക്കി. മനുഷ്യനെപ്പോലെ കാര്‍ ഓടിക്കാന്‍ ഇത് അത്യാവശ്യമാണ്. കാറിന്റെ നിയന്ത്രണത്തിന് റോബോട്ടിക് സംവിധാനം ഒരുക്കി. ഇതു സോഫ്റ്റ് വെയറുമായി ബന്ധിച്ചു. 2012 മേയിലായിരുന്നു ആദ്യത്തെ പരീക്ഷണം. റോഡില്‍ നടത്തിയ പരീക്ഷണത്തില്‍ കാറിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ റോഷി തന്നെ കാറിനു മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. പരീക്ഷണം പൂര്‍ണ വിജയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News