ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ കാര്‍ വികസിപ്പിച്ച് മലയാളി ടെക്കി; കണ്ടെത്തലിലേക്കു നയിച്ചത് മരണത്തിനു മുന്നില്‍നിന്നു തിരിച്ചുവന്ന അപകടത്തിന്റെ അനുഭവം

ആദ്യം കുരുക്കു തീര്‍ത്തത് പൊലീസ്

ആദ്യ പരീക്ഷണം വിജയമായപ്പോള്‍ റോഷിയുടെ ശ്രമങ്ങള്‍ കുരുക്കുകളില്‍ കുടുങ്ങുകയായിരുന്നു. കാമറകളും നിറയെ കംപ്യൂട്ടര്‍ സംവിധാനങ്ങളുമായി പുറത്തിറക്കിയ കാറിനെ ബംഗളുരു പൊലീസ് വിടാതെ പിന്തുടര്‍ന്നു. പല തവണ റോഷിയെ ചോദ്യം ചെയ്തു. പൊലീസിന്റെ നിര്‍ദേശ പ്രകാരം റോഷി മൂന്നു പേജുള്ള റിപ്പോര്‍ട്ട് കസ്റ്റംസ് കമ്മീഷണര്‍ക്കു നല്‍കി.

പൊതുജനങ്ങള്‍ക്കു പരീക്ഷണഓട്ടം ഉടന്‍

കാറിന്റെ പ്രവര്‍ത്തനം പൂര്‍ണ തോതിലായെന്നുറപ്പായ സാഹചര്യത്തില്‍ പൊതു ജനങ്ങളുടെ മുന്നില്‍ ഉടന്‍ പരീക്ഷണ ഓട്ടം നടത്താനുള്ള ശ്രമത്തിലാണ് റോഷി. ഒരു കോടി രൂപ ഇതുവരെ ഗവേഷണത്തിനും മറ്റുമായി റോഷിക്കും സംഘത്തിനും ചെലവായി. നാനോയില്‍ വിജയിച്ചതോടെ മറ്റു കാറുകളിലും തന്റെ സോഫ്റ്റ് വെയര്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് റോഷി. ഇതിനായി വിവിധ കാര്‍ നിര്‍മാതാക്കളെ സമീപിച്ചിട്ടുണ്ട്. റോബോട്ടിക്‌സിലുള്ള തന്റെ താല്‍പര്യമാണ് ലോകത്തിനുതന്നെ പ്രതീക്ഷയാകുന്ന ഡ്രൈവര്‍ രഹിത കാറിന്റെ വികസനത്തിലേക്കു നയിച്ചതെന്നാണ് റോഷിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News