വീടിനു മുന്നില്‍ കാറില്‍ കമിതാക്കളുടെ പ്രണയകേളികള്‍ അതിരുവിട്ടു; പലതവണ ആവശ്യപ്പെട്ടിട്ടും അവസാനിപ്പിച്ചില്ല; സഹികെട്ട് വീട്ടുടമസ്ഥന്‍ സിസിടിവി ദൃശ്യങ്ങള്‍ യൂട്യൂബിലിട്ടു

വീടിനു മുന്നില്‍ കമിതാക്കള്‍ കാറില്‍ നടത്തിയ പ്രണയകേളികള്‍ അതിരുവിട്ടപ്പോള്‍ വീട്ടുടമസ്ഥന്‍ സിസിടിവി ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തു. പലതവണ വിലക്കിയിട്ടും കമിതാക്കള്‍ സ്ഥിരമായി ഈ പരിപാടി തുടര്‍ന്നപ്പോഴാണ് സഹികെട്ട വീട്ടുടമസ്ഥന്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതനായത്. രണ്ടു സംഭവങ്ങളാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ പൂന്തോട്ടത്തില്‍ അതിക്രമിച്ചു കടന്ന ഒരു സ്ത്രീ ഒരാളോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതും മറ്റു രണ്ടു കമിതാക്കള്‍ കാര്‍ കൊണ്ടുവന്നു നിര്‍ത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

പലതവണ വിലക്കിയിട്ടും തുടര്‍ന്നതോടെയാണ് വീട്ടുടമസ്ഥന്‍ വീടിനു മുന്നില്‍ സിസിടിവി കാമറ സ്ഥാപിച്ചിരുന്നു. എന്നാല്‍, ഇതൊന്നും കമിതാക്കളെ തങ്ങളുടെ പ്രണയകേളികളില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. ദേഷ്യം വന്ന ഇയാള്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു. ഇനി എന്റെ വീടിനു മുന്നില്‍ ആരെങ്കിലും ഇങ്ങനെ ചെയ്താല്‍ പിന്നീട് സ്വകാര്യമായി പോലും ഇങ്ങനെ ചെയ്യില്ലെന്നാണ് ക്യാപ്ഷന്‍ നല്‍കിയത്.

മദ്യപിച്ചിട്ട് ചെയ്യുകയാണെങ്കിലും അത് നിരീക്ഷണ കാമറ ഉള്ളിടത്ത് ചെയ്യാന്‍ നില്‍ക്കരുത്. യൂട്യൂബില്‍ പണികിട്ടും എന്നൊരു മുന്നറിയിപ്പു കൂടി നല്‍കുന്നുണ്ട് ഇയാള്‍. പരസ്യമായിട്ടുള്ള ലൈംഗികബന്ധം മാത്രമല്ല, ഒരാള്‍ ഇയാളുടെ വീടിനു മുന്നില്‍ ഇരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യവും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News