പണത്തോടല്ല ആഗ്രഹം; ലളിതമായി ജീവിക്കാനാണ് ഇഷ്ടമെന്ന് ഡോ. വൈഎസ് മോഹന്‍കുമാര്‍; എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ആരോഗ്യദൂതന്‍ കൈരളി പുരസ്‌കാരദാനച്ചടങ്ങില്‍ നടത്തിയ പ്രസംഗം കേള്‍ക്കാം

Dr.Ys-Mohan-Kumar

(കൈരളി ഡോക്ടേ‍ഴ്സ് പുരസ്കാരം സ്വീകരിച്ച് എൻഡോസൾഫാൻ ദുരിത മേഖലയിലെ ആരോഗ്യദൂതൻ ഡോ. വൈഎസ് മോഹൻകുമാർ നടത്തിയ പ്രസംഗം)

മെഡിക്കല്‍ കോളജിലോ മറ്റു ആശുപത്രികളിലോ ജോലി ചെയ്യാതെ റൂറല്‍ സര്‍വീസില്‍ ജോലി ചെയ്യുന്നതിനെ മാതാപിതാക്കള്‍ ആദ്യം എതിര്‍ത്തിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ ജീവിതരീതിയാണ് തന്റെ മനസ്സിലുണ്ടായിരുന്നത്. ലളിതമായി ജീവിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് റൂറല്‍ ഏരിയയിലെ സര്‍വീസ് തെരഞ്ഞെടുത്തത്. വലിയ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ തനിക്ക് അവസരം ഉണ്ടായിരുന്നു. മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യാന്‍ അവസരം ഉണ്ടായിരുന്നു. എന്നാല്‍, തന്റെ രോഗികളെ കാണുമ്പോള്‍ ആ പ്രലോഭനങ്ങള്‍ എല്ലാം താന്‍ മറികടക്കും. അപ്പോഴാണ് പണത്തോട് ആഗ്രഹമില്ലാതെ പോകുന്നത്. തന്നേക്കാള്‍ അര്‍ഹരായവര്‍ ഉണ്ടായിട്ടും തനിക്ക് പുരസ്‌കാരം തന്നത് ഗ്രാമീണ മേഖലയില്‍ സേവനം കൂടുതല്‍ ഊര്‍ജിതപ്പെടുത്താന്‍ തനിക്ക് പ്രേരണയാകുമെന്നും ഡോ. വൈഎസ് മോഹന്‍കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News