സ്‌നേഹമാണ് ഏറ്റവും വലുത്; സ്‌നേഹം കൊണ്ട് എല്ലാവരെയും ജയിക്കാം; പത്രപ്രവര്‍ത്തകയാകാന്‍ കൊതിച്ച് ഡോക്ടറായ പി എ ലളിതയുടെ വാക്കുകള്‍; കൈരളി അവാര്‍ഡ് ദാനച്ചടങ്ങിലെ പ്രസംഗം കേള്‍ക്കാം

Dr-Lalitha

(കൈരളി ഡോക്ടേ‍ഴ്സ് അവാർഡ് സ്വീകരിച്ചുകൊണ്ട് ഡോ. പി എ ലളിത നടത്തിയ പ്രസംഗം)

സ്‌നേഹമാണ് ഏറ്റവും വലുതെന്നും സ്‌നേഹം കൊണ്ട് എല്ലാവരെയും ജയിക്കാമെന്നും പഠിപ്പിച്ചത് തന്റെ അമ്മയാണ്. ആ അമ്മയുടെ നാടായ തിരുവല്ലയില്‍ നിന്നു തന്നെ പുരസ്‌കാരം വാങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ആണ്‍കുട്ടികള്‍ക്കു കിട്ടുന്ന പരിഗണന നല്‍കി തന്നെ വളര്‍ത്തിയത് അച്ഛനാണ്. അതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കാന്‍ തനിക്കു പറ്റുന്നത്. ഈ സമയത്ത് അച്ഛനെയും ഓര്‍ക്കുന്നു. മുത്തശ്ശിയാണ് തന്നെ വളര്‍ത്തി വലുതാക്കിയത്. തന്റെ മനസ്സില്‍ കമ്യൂണിസത്തിന്റെ വിത്തുവിതച്ചത്.

എന്റെ ആശുപത്രിയിലുള്ളവരുടെ ചോരയും വിയര്‍പ്പുമാണ് എന്റെ സ്ഥാപനം എന്ന് എനിക്കറിയാം. അവരുടെ സ്‌നേഹവും ദുഃഖവും സന്തോഷവും എന്റേതു കൂടിയാണ്. അതുകൊണ്ട് പുരസ്‌കാരം അവര്‍ക്ക് സമര്‍പ്പിക്കുന്നതായും ഡോ.ലളിത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News